എയർ ഇന്ത്യ ദുബായ് വിമാനം നേരത്തെ പറന്നു; പോകാനാകാതെ യാത്രക്കാർ; കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധം

എയർ ഇന്ത്യ ദുബായ് വിമാനം നേരത്തെ ടേക്ക് ഓഫ് ചെയ്തതിൽ പ്രതിഷേധിച്ച് യാത്രക്കാർ. വിമാനത്തിൽ പോകാനാകാത്ത അൻപതിലധികം യാത്രക്കാർ കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയാണ്. ( air india flight takes off early )
വൈകീട്ട് 8.25 ന് പോകേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പുറപ്പെട്ടത്. വിമാന സമയത്തിലെ മാറ്റം യാത്രക്കാരെ അറിയിക്കാതെയാണ് ഉച്ചയ്ക്ക് പുറപ്പെട്ടത്. എന്നാൽ ഫ്‌ളൈറ്റ് സമയത്തിലെ മാറ്റം ഇ.മെയിൽ അയച്ചിരുന്നെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.
Read Also : പ്രധാനമന്ത്രി 16,000 കോടിക്ക് രണ്ട് വിമാനങ്ങൾ വാങ്ങി; 18,000 കോടിക്ക് എയർ ഇന്ത്യ വിറ്റു; പ്രിയങ്ക ഗാന്ധി
വിമാനത്തിൽ പോകാൻ സാധിക്കാത്ത യാത്രക്കാരെ ഷാർജയിലേക്ക് പോകാൻ സൗകര്യമൊരുക്കാമെന്ന് എയർ ഇന്ത്യ അറിയിച്ചു. എന്നാൽ ക്വാറന്റീൻ, ജോലി സമയം എന്നിവ കാരണം പലർക്കും ഈ ബദൽമാർഗം സ്വീകാര്യമല്ല. നാളെ പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ ടിക്കറ്റ് നൽകാമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഏഴ് സീറ്റ് മാത്രമേ നാളത്തെ വിമാനത്തിൽ ബാക്കിയുള്ളുവെന്ന് അധികൃതർ അറിയിച്ചിരുന്നതായി യാത്രക്കാരിലൊരാളായ രഹനാസ് ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights : air India flight takes off early
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here