Advertisement

‘ജോക്കർ’ വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീ വച്ചു; 17 പേർക്ക് പരുക്ക്

October 31, 2021
6 minutes Read
joker sets train on fire

ടോക്യോയിൽ ജോക്കർ വേഷത്തിലെത്തിയ യുവാവ് ട്രെയ്‌നിന്ന് തീ വച്ചു. 17 പേർക്ക് പരുക്കേറ്റു. 24 കാരനായ യുവാവാണ് ട്രെയിനിന് തീ വച്ചത്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ( joker sets train on fire )

ഇന്ന് വൈകീട്ടോടെയാണ് നഗരത്തെ ഞെട്ടിച്ച സംഭവം അരങ്ങേറുന്നത്. ജോക്കർ വേഷത്തിൽ യുവാവ് ട്രെയ്‌നിൽ കയറുകയും അറുപതുകാരനായ വ്യക്തിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് കൈയിൽ കരുതിയ ദ്രാവകം ട്രെയ്‌നിൽ ഒഴിച്ചാണ് തീ വച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പരിഭ്രാന്തരായ യാത്രക്കാർ ട്രെയ്‌നിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. ചിലർ ജനൽ വഴിയാണ് ചാടി രക്ഷപ്പെട്ടത്.

Read Also : ഹാലോവീന് ചെകുത്താന്റെ വേഷമണിഞ്ഞ് മോഡൽ; ശേഷം ആത്മഹത്യ

Read Also : ആൻഡ്രോയ്ഡിൽ ജോക്കർ വൈറസ്; പണം തട്ടുന്ന ഈ എട്ട് ആപ്ലിക്കേഷനുകൾ ഉടൻ നീക്കം ചെയ്യണം

ഇന്ന് ഹാലോവീൻ ദിനമായത് കൊണ്ടുതന്നെ ജോക്കർ വേഷത്തിൽ ട്രെയ്‌നിൽ പ്രവേശിച്ച യുവാവിനെ ആരും സംശയിച്ചില്ല. ആദ്യം കത്തി വീശി ചില അഭ്യാസപ്രകടനങ്ങൾ യുവാവ് കാണിച്ചുവെന്നാണ് റിപ്പോർട്ട്. പക്ഷേ ‘ഹാലോവീൻ സ്റ്റണ്ട്’ എന്ന തരത്തിലെ യാത്രക്കാർ ഇതിനെ എടുത്തുള്ളു. ഇതിന് ശേഷമാണ് ആക്രണമം ആരംഭിച്ചത്.

Story Highlights : joker sets train on fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top