‘ധാര്‍മികമായി ശരിയല്ല’; ഒടിടി റിലീസിംഗിനെതിരെ വീണ്ടും മന്ത്രി സജി ചെറിയാന്‍

സംസ്ഥാനത്ത് സിനിമകളുടെ ഒടിടി റിലീസിംഗിനെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. തീയറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ ഒടിടി റിലീസ് ചെയ്യുന്നത് ധാര്‍മികമായി ശരിയല്ലെന്ന് മന്ത്രി പ്രതികരിച്ചു. നവംബര്‍ രണ്ടിന് നടക്കുന്ന യോഗത്തില്‍ സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്നത് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ചയില്‍ മോഹന്‍ലാല്‍ ബിഗ് ബജറ്റ് ചിത്രം’മരയ്ക്കാര്‍’ തീയറ്ററില്‍ റിലീസ് ചെയ്യില്ല എന്നാണ് തീരുമാനം. ഒടിടിയിലാകും സിനിമയുടെ റിലീസിംഗ്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തീയറ്റര്‍ ഉടമകളില്‍ നിന്ന് കൈപറ്റിയ അഡ്വാന്‍സ് തുക തിരികെ നല്‍കിത്തുടങ്ങി. മിനിമം ഗ്യാരണ്ടി തുകയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മരയ്ക്കാറിനെ ഒടിടിയിലേക്കെത്തിച്ചത്.
Read Also : സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയറ്ററിൽ; ഒടിടി പ്ലാറ്റ്ഫോമിൽ നൽകിയാൽ വ്യവസായം തകരും: മന്ത്രി സജി ചെറിയാൻ
മരയ്ക്കാര്‍ തീയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍ ആവര്‍ത്തിച്ചു. മെഗാസ്റ്റാര്‍ ചിത്രങ്ങളായാലും ആദ്യ റിലീസിംഗ് തീയറ്ററില്‍ വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. റിലീസുകള്‍ ഇനിയും ഒടിടിയില്‍ നല്‍കിയാല്‍ സിനിമാ വ്യവസായം തകരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Also : സിനിമാമേഖലയിലെ പ്രതിസന്ധി; യോഗം വിളിച്ച് മന്ത്രി സജി ചെറിയാൻ
Story Highlights : minister saji cheriyan, theatre open, ott platform
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here