Advertisement

സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ; സ്ഥാനാർത്ഥി സാധ്യത തള്ളാതെ ജോസ് കെ മാണി

October 31, 2021
Google News 0 minutes Read

രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാരെന്ന് പാർട്ടി തീരുമാനിക്കുമെന്ന് കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി. കേരള കോൺഗ്രസിന്റേതാണ് ഒഴിവു വന്ന രാജ്യസഭ സീറ്റെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഉചിതമായ സമയത്ത് പാർട്ടി തീരുമാനിക്കുമെന്നും ജോസ് പറഞ്ഞു. അതേസമയം ജോസ് കെ മാണി മത്സരിക്കില്ലെന്നായിരുന്നു കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ജോസ് ടോം നേരത്തെ പറഞ്ഞിരുന്നത്. സ്റ്റീഫന്‍ ജോര്‍ജിന്റെ പേരും പരിഗണനയില്‍ ഉണ്ട്. മുതിര്‍ന്ന നേതാവ് മല്‍സരിക്കണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായം. അങ്ങനെ എങ്കിൽ ജോസ് കെ മാണി തന്നെ മല്‍സരിക്കാനാണ് സാധ്യത.

കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റീലേക്കുളള തെരഞ്ഞെടുപ്പ് നവംബര്‍ 29ന് നടക്കും. 2024 വരെയാണ് സീറ്റിന്റെ കാലാവധി.‌ വോട്ടെണ്ണലും അതേദിവസം 29ന് നടക്കും. നവംബര്‍ 9ന് വിജ്ഞാപനമിറങ്ങും. നാമനിര്‍ദേശ പത്രികാ സമര്‍പണം 16നാണ്. കഴിഞ്ഞ ജനുവരി 11 നാണ് ജോസ് കെ മാണി രാജിവച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here