Advertisement

ഉത്തരാഖണ്ഡ് ബസപകടം; മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

October 31, 2021
Google News 1 minute Read
uttarakhand bus accident financial help

ഉത്തരാഖണ്ഡ് ബസപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. 2 ലക്ഷം രൂപ വീതം സഹായധനം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. ( uttarakhand bus accident financial help )

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലുണ്ടായിരുന്ന 2 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 13 ആയി ഉയർന്നിരുന്നു. രണ്ട് പേർ ഗുരുതര അവസ്ഥയിൽ ചികിത്സയിലാണ്. ഡെറാഡൂൺ ജില്ലയിൽ ചക്രതാ തഹ്‌സിലെ ബുൽഹാദ്‌ബൈല റോഡിലാണ് അപകടമുണ്ടായത്. 11 പേർ അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു.

അപകടത്തിൽപ്പെട്ടവർ തദ്ദേശവാസികളാണ്. അമിത വേഗത്തിലായിരുന്ന ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഡറാഡൂണിൽ നിന്ന് ഏകദേശം 175 കിലോമീറ്റർ അകലെയുള്ള ഗ്രാമപ്രദേശത്താണ് അപകടമുണ്ടായത്.

Read Also : ചത്തീസ്ഗഢിൽ ബസപകടം; 15 പേർക്ക് പരുക്ക്

അതേസമയം മേഖലയിൽ രൂക്ഷമായ മഞ്ഞ് വിഴ്ചയും അപടത്തിന് കാരണമായേക്കാമെന്ന് പൊലീസും ദുരന്ത നിവാരണ സേനയും സംശയിക്കുന്നു. രക്ഷാ പ്രവർത്തനത്തെയും മഞ്ഞ് വീഴ്ച പ്രതികൂലമായി ബാധിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here