കൊവാക്‌സിന് അംഗീകാരം നൽകി ഓസ്‌ട്രേലിയ

കൊവാക്‌സിന് ഓസ്‌ട്രേലിയ അംഗീകാരം നൽകി. ഇതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി ഓസ്‌ട്രേലിയയിൽ ക്വാറന്റീൻ ഉണ്ടാകില്ല. ഓസ്‌ട്രേലിയയിൽ ഉപരിപഠനം ചെയ്യുന്ന വിദ്യാർത്ഥികൾക്കും, ജോലിക്കാർക്കും ഈ നീക്കം ഗുണം ചെയ്യും. ( Australia recognizes covaxin )
ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിനൊപ്പം, ചൈനയുടെ സിനോഫാം നിർമിച്ച ബിബിഐബിപി-കോർവിക്കും ഓസ്‌ട്രേലിയ അംഗീകാരം നൽകി. ഈ വാക്‌സിൻ സ്വീകരിച്ചവർ ഓസ്‌ട്രേലിയിലെത്തി കൊവിഡ് പരത്തുന്നതിന് കാരണമാകുമെന്നോ, രാജ്യത്ത് എത്തിയതിന് ശേഷം കൊവിഡ് ബാധയേൽക്കുമെന്നോ കരുതുന്നില്ലെന്ന് തെറപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷൻ (ടിജിഎ) അഭിപ്രായപ്പെട്ടു.
Today, the TGA determined that Covaxin (manufactured by Bharat Biotech, India) and BBIBP-CorV (manufactured by Sinopharm, China) vaccines would be 'recognised' for the purpose of establishing a traveller's vaccination status.
— TGA Australia (@TGAgovau) November 1, 2021
Read more: https://t.co/fpQvr7FQhW pic.twitter.com/YLqIAglMQX
നേരത്തെ ഓസ്‌ട്രേലിയയിൽ അനുമതി ലഭിച്ച വാക്‌സിനുകൾ, ഇന്ത്യയിൽ വികസിപ്പിച്ച കൊവിഷീൽഡ്, ചൈനയുടെ സിനോവാക് എന്നീ വാക്‌സിനുകൾക്കാണ് അംഗീകാരമുണ്ടായിരുന്നത്.
Read Also : ക്യാൻസർ ബാധിതനായ ആറ് വയസുകാരന്റെ ആഗ്രഹ സാഫല്യത്തിന് എത്തിയത് 15000 ലേറെ പേർ; കയ്യടിച്ച് സോഷ്യൽ മീഡിയ
വാക്‌സിൻ എടുക്കാത്ത യാത്രക്കാർക്ക് ക്വാറന്റീനും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.
Story Highlights : Australia recognizes covaxin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here