പ്ലസ് വൺ മാർജിനൽ സീറ്റ് വർധനവിനായി സർക്കാർ അപേക്ഷ ക്ഷണിച്ചു; എയ്‌ഡഡ് അൺ എയ്‌ഡഡ് സ്കൂളുകൾക്ക് അപേക്ഷിക്കാം
പ്ലസ് വൺ കോഴ്‌സിനുള്ള മാർജിനൽ സീറ്റ് വർധനവിനായി അപേക്ഷ ക്ഷണിച്ച് സർക്കാർ. എയ്‌ഡഡ് അൺ എയ്‌ഡഡ് സ്കൂളുകൾക്ക് അപേക്ഷിക്കാം. മുഖ്യ അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ അഭാവം ബോധ്യപ്പെട്ടെന്ന് സർക്കാർ അറിയിച്ചു. എയ്‌ഡഡ് അൺ എയ്‌ഡഡ് സ്കൂളുകളിൽ താത്കാലികമായാണ് സീറ്റ് വർധിപ്പിക്കുന്നത്. അത് അടുത്ത വർഷം ഉണ്ടാകില്ല.
Read Also : ആപ്പിളിനെ പിന്നിലാക്കി മൈക്രോസോഫ്റ്റ്; ഇനി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി
ഈ ഒരു ബാച്ചിന് വേണ്ടി മാത്രമായി സീറ്റ് വർധിപ്പിക്കനാണ് സർക്കാർ തീരുമാനം. അതിനുള്ള അനുപാതവും സർക്കാർ നേരത്തെ നിശ്ചയിച്ചിരുന്നു. 10 മുതൽ 20 ശതമാനം എന്ന മാർജിനൽ സീറ്റ് വർധനവാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടിയാണ് ആവശ്യമുള്ള സ്കൂളുകൾ അപേക്ഷ സമർപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷ പരിശോധിച്ച് താത്കാലികമായി സീറ്റ് വർധിപ്പിച്ച് നൽകുന്ന രീതിയിലേക്കാണ് സർക്കാർ കടക്കുന്നത്.
Story Highlights : ‘plusone-seat-increase-kerala-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here