Advertisement

ദത്ത് വിവാദം: നടപടികള്‍ നിയമപരമെന്ന് സംസ്ഥാന അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി

November 2, 2021
0 minutes Read

പേരൂർക്കട ദത്ത് വിവാദത്തിൽ നടപടികള്‍ നിയമപരമെന്ന് സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് ഏജൻസി. കുഞ്ഞിനെ ആർക്ക് നൽകി, എപ്പോൾ നൽകി എന്നീ കാര്യങ്ങള്‍ അറിയിക്കാനാകില്ല. അഡോപ്ഷൻ ആക്ട് പ്രകാരം ഈ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും ഏജൻസി വ്യക്തമാക്കി. പൊലീസിന് നൽകിയ മറുപടിയിലാണ് സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് ഏജൻസി ദത്ത് നടപടികള്‍ വിശദീകരിച്ചത്.

ഏജൻസി നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സി.ഡബ്ല്യൂ.സി പൊലീസിന്‌ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ശിശുക്ഷേമ സമിതിയിൽ കുട്ടി എങ്ങനെ എത്തിയെന്നതിൽ വ്യക്തത വേണമെന്ന് ഇന്നലെ കോടതി പറഞ്ഞിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ വ്യക്തത വരുത്താൻ ഡിഎൻഎ പരിശോധന വരെ നടത്താൻ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് അധികാരമുണ്ട്. സമഗ്രമായ അന്വേഷണം നടത്തി ഈ മാസം 20ന് റിപ്പോ‍ർട്ട് നൽകാനാണ് കഴിഞ്ഞ ദിവസം കുടുംബ കോടതി സിഡബ്ല്യൂസിക്ക് നിർദ്ദേശം നൽകിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top