മുല്ലപ്പെരിയാർ ഡാം: ആറ് സ്പിൽവേ ഷട്ടറുകളിൽ അഞ്ച് എണ്ണവും അടച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആറ് സ്പിൽവേ ഷട്ടറുകളിൽ അഞ്ച് എണ്ണവും അടച്ചു. അണക്കെട്ടിലെ ജലനിരപ്പ് 138.10 അടി ആയതോടെയാണ് ഷട്ടറുകൾ തമിഴ്നാട് അടച്ചത്. ശേഷിച്ച ഒരു ഷട്ടർ 20 സെൻ്റീമീറ്റർ മാത്രമാണ് ഉയർത്തിയിട്ടുള്ളത്.
മഴയുടെ ശക്തി കുറഞ്ഞതും നീരൊഴുക്ക് കുറഞ്ഞതുമാണ് ഷട്ടറുകൾ അടക്കാൻ കാരണം. അണക്കെട്ടിലെ ജലനിരപ്പ് 138.95 അടിയായി ഉയർന്നതോടെയാണ് ഇടുക്കി ജലസംഭരണിയിലേക്ക് ആറ് ഷട്ടറുകൾ വഴി ജലം തുറന്നു വിട്ടത്.
Read Also : മുല്ലപ്പെരിയാർ വിഷയം നിയമസഭയിൽ; സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷം
പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേയിൽ നിന്നും ജലം ഒഴുക്കുന്ന വി-3 ഷട്ടർ എന്നിവ ഉപസമിതി നിരീക്ഷിച്ചു. അണക്കെട്ടിൽ നിന്നും തമിഴ്നാട്ടിലേക്ക് സെക്കൻ്റിൽ 2305 ഘനയടി ജലമാണ് തുറന്നു വിട്ടിട്ടുള്ളത്. അണക്കെട്ടിലേക്ക് സെക്കൻ്റിൽ 2758.15 ഘനയടി ജലമാണ് ഒഴുകി എത്തുന്നത്.
Story Highlights : Five shutters closed mullaperiyar dam