Advertisement

പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരസ്യ പ്രതികരണം പാടില്ലെന്ന് കെപിസിസി നേതൃയോഗ തീരുമാനം; മുല്ലപ്പള്ളി രാമചന്ദ്രനും, വി എം സുധീരനും പങ്കെടുത്തില്ല

November 2, 2021
Google News 1 minute Read

പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരസ്യ പ്രതികരണം പാടില്ലെന്ന് കെപിസിസി നേതൃയോഗത്തിൽ തീരുമാനം. പാർട്ടി വിഷയങ്ങൾ സംഘടയ്ക്കുള്ളിൽ ചർച്ച ചെയ്യണമെന്ന് നിർദേശം, കൂടാതെ ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വരണമെന്നും യോഗത്തിൽ നിർദേശം. മുൻ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും, വി എം സുധീരനും യോഗത്തിൽ പങ്കെടുത്തില്ല. കൂടാതെ മെമ്പർഷിപ്പ് ക്യാമ്പയിൻ കൂടുതൽ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.

പുനസംഘടിപ്പിക്കപ്പെട്ട നിർവ്വാഹകസമിതി അംഗങ്ങളുടെ ആദ്യയോഗമാണ് നടന്നത്. ഔദ്യോ​ഗിക ആവശ്യങ്ങൾക്കായി ദില്ലിയിലായതിനാൽ പ്രചാരണ വിഭാ​ഗം തലവനായ കെ.മുരളീധരൻ എംപിയും യോ​ഗത്തിൽ പങ്കെടുക്കുന്നില്ല.

Read Also : കെ സുധാകരൻ നുണ പറഞ്ഞു, പ്രവർത്തകരുടെ ഗുണ്ടായിസത്തിന് പ്രോത്സാഹനം നൽകി; ജോജുവിന് പിന്തുണയുമായി എ എ റഹീം

കെപിസിസി നിർവാഹക സമതി അംഗങ്ങൾ, കെപിസിസി സ്ഥിരം ക്ഷണിതാക്കൾ, കെപിസിസി പ്രത്യേക ക്ഷണിതാക്കൾ, പോഷകസംഘടനാ പ്രസിഡന്റുമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. നാളെ നിർവാഹക സമിതി അംഗങ്ങളുടെ പ്രത്യേക യോഗം ചേരുന്നുണ്ട്.

Story Highlights : kpcc-meeting-decissions-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here