ഹോട്ടൽ ഭക്ഷണത്തിന് വില വർധിപ്പിക്കാനൊരുങ്ങുന്നു

ഹോട്ടൽ ഭക്ഷണത്തിന് വില വർധിപ്പിക്കാനൊരുങ്ങി ഹോട്ടലുടമകൾ. ഇന്ധന- പാചക വാതക വില വർധനവിന്റെ പശ്ചാതലത്തിൽ ഭക്ഷണത്തിന് വില കൂട്ടാതെ പിടിച്ചു നിൽക്കാനാകില്ലെന്നാണ് കേരള ഹോട്ടൽ & റസ്‌റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് ഹോട്ടലുടമകളുടെ സംഘടന മുഖ്യമന്ത്രിയ്ക്കും, കേന്ദ്രെ പെട്രോളിയം മന്ത്രിക്കും കത്തയച്ചു. ( hotel food may get costlier )
ഇനി ഭക്ഷണം കഴിച്ച് ഹോട്ടൽ ബില്ല് കൊടുക്കുമ്പോൾ സാധരണക്കാരന്റെ പോക്കറ്റ് കാലിയാകും. ഇന്ധന വിലവർധനവ് തന്നെയാണ് പ്രധാന പ്രശ്‌നം. വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കൂടി അനിയന്ത്രിതമായി വർദ്ധിപ്പിച്ചതോടെ നിലവിലെ നിരക്കിൽ ഭക്ഷണം വിളമ്പിയാൽ കട പൂട്ടേണ്ടിവരുമെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.
ഒറ്റയടിയ്ക്ക് 260 രൂപ പാചക വാതകത്തിന് വില വർദ്ധിപ്പിച്ചത് താങ്ങാവുന്നതിലപ്പുറമാണെന്നാണ് കേരള ഹോട്ടൽ ആന്റ് റസ്റ്ററൊന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. ഇന്ധന വില കൂടുന്നത് നിത്യ സംഭവമായതോടെ കോഴിക്കും, തക്കാളിക്കും ഒക്കെ വില കൂടാൻ തുടങ്ങി.
Read Also : നോൺ ഹലാൽ ഭക്ഷണം വിളമ്പിയതിന് മർദിച്ചുവെന്ന വ്യാജപ്രചാരണം; ദമ്പതികൾ അറസ്റ്റിൽ
എന്തായാലും ശാശ്വത പരിഹാരം ഇന്ധന വില പിടിച്ചു നിർത്തുക എന്നത് മാത്രമാണെന്ന് ഹോട്ടലുടമകളും ആവർത്തിക്കുന്നു. മുഖ്യമന്ത്രിയ്ക്കും, കേന്ദ്ര പെട്രോളിയം മന്ത്രിയ്ക്കും കത്തയച്ചിട്ടുണ്ട് സംഘടന. ദക്ഷണത്തിന്വി ല കൂട്ടാൻ അനുവദിക്കാത്ത പക്ഷം ഹോട്ടലുകൾ അടച്ചിടുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും ഉടമകളുടെ സംഘടന നേതാക്കൾ വ്യക്തമാക്കുന്നു.
Story Highlights : hotel food may get costlier
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here