Advertisement

തൈമൽ മിൽസ് പരുക്കേറ്റ് പുറത്ത്; ഇംഗ്ലണ്ടിനു തിരിച്ചടി

November 3, 2021
Google News 2 minutes Read
Injured Tymal Mills out

ഇംഗ്ലണ്ട് പേസർ തൈമൽ മിൽസ് പരുക്കേറ്റ് പുറത്ത്. തുടയ്ക്ക് പരുക്കേറ്റാണ് താരം പുറത്തായത്. റിസർവ് നിരയിലുണ്ടായിരുന്ന റീസ് ടോപ്‌ലെയെ മിൽസിനു പകരക്കാരനായി ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പിൽ മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്ന മിൽസിൻ്റെ പുറത്താവൽ ഇംഗ്ലണ്ടിനു തിരിച്ചടിയാണ്. നാല് മത്സരങ്ങളാണ് ലോകകപ്പിൽ മിൽസ് കളിച്ചത്. ഏഴ് വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു. (Injured Tymal Mills out)

കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയെ 26 റൺസിനാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്‌ലറുടെ അപരാജിത സെഞ്ചുറി മികിവിൽ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തപ്പോൾ ശ്രീലങ്കയുടെ മറുപടി 19 ഓവറിൽ 137 റൺസിലൊതുങ്ങി. സ്കോർ ഇംഗ്ലണ്ട് 20 ഓവറിൽ 163-4, ശ്രീലങ്ക ഓവറിൽ 19 ഓവറിൽ 137ന് ഓൾ ഔട്ട്.

ജോസ് ബട്‌ലറുടെ പ്രകടനത്തിൻറെ കരുത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 164 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ലങ്കക്ക് തുടക്കം പാളി. 34-3ലേക്ക് കൂപ്പുകുത്തിയ ലങ്കയെ അവിഷ്ക ഫെർണാണ്ടോയും ഭാനുക രജപക്സെയും ചേർന്ന് 50 കടത്തിയെങ്കിലും ക്രിസ് ജോർദാൻ കൂട്ടുകെട്ട് പൊളിച്ചു.

76-5ലേക്ക് തകർന്ന ലങ്കക്ക് ആറാം വിക്കറ്റിൽ ഒത്തുചേർന്ന വാനിന്ദു ഹസരങ്കയും ക്യാപ്റ്റൻ ദസുൻ ഷനകയും ചേർന്ന് വിജയപ്രതീക്ഷ നൽകിയതാണ്. ഇരുവരും ലങ്കയെ വിജയവരകടത്തുമെന്ന് കരുതിയെങ്കിലും ലിവിംഗ്‌സ്റ്റണിൻറെ പന്തിൽ ഹസരങ്കയെ(21 പന്തിൽ 34) ജേസൺ റോയിയും പകരക്കാരൻ ഫീൽഡർ സാം ബില്ലിംഗ്സും ചേർന്ന് ഒത്തുപിടിച്ചതോടെ ലങ്കയുടെ പ്രതീക്ഷ മങ്ങി.

തുടർച്ചയായ നാലാം ജയത്തോടെ ഇംഗ്ലണ്ട് സെമി ഉറപ്പിച്ചപ്പോൾ മൂന്നാം തോൽവി വഴങ്ങിയ ശ്രീലങ്കയുടെ സെമി സാധ്യതകൾ മങ്ങി. ലങ്കക്കെതിരായ ജയത്തോടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന നായകനെന്ന റെക്കോർഡും ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ സ്വന്തമാക്കി. ക്യാപ്റ്റനെന്ന നിലയിൽ 68 മത്സരങ്ങളിൽ മോർഗൻറെ 43-ാം ജയമാണിത്.

Story Highlights : Injured Tymal Mills ruled out of T20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here