ലൈംഗിക അതിക്രമം അറിയിച്ചിട്ടും നടപടിയെടുത്തില്ല; എംജി സര്‍വകലാശാല വി.സിക്കെതിരെ ഗുരുതര ആരോപണം

എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ത്ഥിനി. മറ്റൊരു ഗവേഷക വിദ്യാര്‍ത്ഥിയില്‍ നിന്നുണ്ടായ ലൈംഗിക അതിക്രമം വി.സിയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി.
ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാടാണ് വൈസ് ചാന്‍സലര്‍ സ്വകരിച്ചതെന്നും ചാള്‍സ് സെബാസ്റ്റ്യന്‍ എന്ന മറ്റൊരു ജീവനക്കാരന്റെ ഭാഗത്തുനിന്നും മോശം പെരുമാറ്റമുണ്ടായതായും ഗവേഷക വിദ്യാര്‍ത്ഥിനി പറഞ്ഞു. ഗവേഷണം തുടങ്ങിയ കാലഘട്ടത്ത് ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന ശ്രീനിവാസ റാവു എന്നയാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
അന്ന്, നിലവിലെ വൈസ് ചാന്‍സിലര്‍ സാബു തോമസിനോട് അന്ന് പരാതിപ്പെട്ടെങ്കിലും ആരോപണ വിധേയനെ സംരക്ഷിക്കുന്ന സമീപനമാണ് വി.സി സ്വീകരിച്ചത്. ഗവേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക ഫെല്ലോഷിപ്പ് അനുവദിക്കുമെന്ന സാബു തോമസിന്റെ വാക്കുകള്‍ വിശ്വാസത്തിലെടുത്ത് ഗവേഷണം തുടരാന്‍ ആകില്ലെന്നാണ് വിദ്യാര്‍ത്ഥിനിപറയുന്നത്. പീഡനശ്രമത്തില്‍ പൊലീസില്‍ ഉടന്‍ പരാതിപ്പെടുമെന്നും വിദ്യാര്‍ത്ഥിനിപറഞ്ഞു.
അതിനിടെ വിദ്യാര്‍ത്ഥിനിയെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ അധ്യാപകനെ പുറത്താക്കില്ലെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു. ഗവേഷണത്തില്‍ ഒരു തരത്തിലും നന്ദകുമാര്‍ ഇടപെടില്ല. നന്ദകുമാറിന് എതിരായ ആരോപണങ്ങള്‍ കോടതി തള്ളിക്കളഞ്ഞതാണെന്നുമാണ് വി.സിയുടെ നിലപാട്.
Read Also : എം ജി സർവകലാശാലയിലെ ജാതി വിവേചനം; അധ്യാപകനെ പുറത്താക്കില്ലെന്ന് വൈസ് ചാന്‍സിലർ
അധ്യാകന്‍ നന്ദകുമാറിനെതിരെയും വി.സി സാബു തോമസിനെതിയുമാണ് ജാതീയമായി അധിക്ഷേപിച്ചെന്ന് വിദ്യാര്‍ത്ഥിനി പരാതി ഉന്നയിച്ചിരുന്നത്. പരാതിയില്‍ നേരത്തെ ഹൈക്കോടതിയും എസ് സി എസ് ടി കമ്മീഷനും ഇടപെടുകയും ചെയ്തിരുന്നു. എന്നിട്ടും ഗവേഷണം പൂര്‍ത്തിയാക്കാനുള്ള സാഹചര്യം ഒരുക്കാന്‍ സര്‍വകലാശാല തയ്യാറാകാതെ വന്നതോടെയാണ് നിരാഹാര സമരത്തിലേക്ക് നീങ്ങിയത്.
Story Highlights : sexual allegation, MG university,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here