ദത്ത് വിവാദം സർക്കാർ അന്വേഷണം കണ്ണിൽ പൊടിയിടാൻ: വീണ്ടും സമരത്തിനിറങ്ങുമെന്ന് അനുപമ

ദത്ത് വിവാദത്തിൽ വീണ്ടും സമരത്തിനിറങ്ങുമെന്ന് അനുപമ. നിലവിലെ സർക്കാർ അന്വേഷണം കണ്ണിൽ പൊടിയിടാനെന്ന് അനുപമ ചൂണ്ടിക്കാട്ടി. ആരോപണ വിധേയരെ മാറ്റി നിർത്തണം, ആരോപണ വിധേയർ അധികാര സ്ഥാനത്ത് തുടർന്നാൽ തെളിവ് നശിപ്പിക്കും. താത്കാലികമായെങ്കിലും ആരോപണ വിധേയരെ മാറ്റി നിർത്തണമെന്ന് അനുപമ ട്വന്റി ഫോറിനോട് പറഞ്ഞു.
ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും CWC ചെയർപേഴ്സണെയും സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് അനുപമ ആവശ്യപ്പെടുന്നു. നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും സമരം തുടങ്ങാനാണ് അനുപമയുടെ തീരുമാനം. സിസിടിവി ദൃശ്യങ്ങൾ ഒന്നുമില്ലെന്നാണ് ഇപ്പോൾ പല കേന്ദ്രങ്ങളിൽ നിന്നും കിട്ടുന്നത്.
Read Also: ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്ന്; കെട്ടുകഥകൾ നിറഞ്ഞ നഗരത്തിന്റെ കഥ…
കൂടെ ജോലി ചെയ്യുന്നവരെ സ്വാധീനിക്കാനും മറ്റ് ഇടപെടലുകൾ നടത്താനും അധികാര സ്ഥാനത്ത് തുടരുന്നവർക്ക് സാധിക്കും. അന്വേഷണം കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമല്ലെങ്കിൽ ഇവരെ മാറ്റണം. കുഞ്ഞിനെ ആദ്യം കിട്ടിയപ്പോൾ പെൺകുഞ്ഞായാണ് രേഖപ്പെടുത്തുന്നത്. ഒരു കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് അറിയാൻ അധിക സമയം വേണ്ട. എൻ്റെ കുഞ്ഞിന്റെ കാര്യത്തിൽ മാത്രം ഈ തെറ്റ് എങ്ങനെ പറ്റിയെന്ന് അനുപമ വീണ്ടും ചോദിക്കുന്നു.
Story Highlights : anupama-alleges-government-departmental-enquiry-is-a-gimmick-as-accused-continues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here