Advertisement

സാമ്പയ്ക്ക് അഞ്ച് വിക്കറ്റ്; ബംഗ്ലാദേശ് 73 റൺസിനു പുറത്ത്

November 4, 2021
Google News 2 minutes Read
bangladesh allout australia t20

ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 15 ഓവറിൽ 73 റൺസ് മാത്രമെടുത്ത് എല്ലാവരും പുറത്തായി. ആകെ മൂന്ന് പേർ മാത്രമാണ് ബംഗ്ലാ നിരയിൽ രണ്ടക്കം കടന്നത്. 19 റൺസ് നേടിയ ഷമീം ഹൊസൈനാണ് ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി ആദം സാമ്പ അഞ്ച് വിക്കറ്റ് വീഴ്ത്തി. (bangladesh allout australia t20)

ആദ്യ ഓവറിൽ തന്നെ ലിറ്റൺ ദാസിനെ (0) നഷ്ടമായ ബംഗ്ലാദേശിന് ഇന്നിംഗ്സിൻ്റെ ഒരു ഘട്ടത്തിൽ പോലും ആധിപത്യം പുലർത്താനായില്ല. ബംഗ്ലാ നിരയിൽ മൂന്ന് പേർ റണ്ണെടുക്കാതെ പുറത്തായി. തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിന് ഷമീം ഹുസൈനും മഹ്മൂദുള്ളയും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് അല്പമെങ്കിലും ആശ്വാസം പകർന്നത്. മുഹമ്മദ് നയിം (17), മഹ്മൂദുള്ള (16) എന്നിവരാണ് ഷമീം ഹൊസൈനെ കൂടാതെ ഇരട്ടയക്കം കടന്നത്. സൗമ്യ സർക്കാർ (5), മുഷ്ഫിക്കർ റഹീം (1), അഫീഫ് ഹുസൈൻ (0), മെഹ്ദി ഹസൻ (0), മുഷ്ഫിക്കർ റഹ്മാൻ (4), ഷൊരീഫുൽ ഇസ്ലാം (0) എന്നിങ്ങനെയാണ് ബംഗ്ലാദേശ് ബാറ്റർമാർ സ്കോർ ചെയ്തത്. ഷമീം ഹുസൈൻ ഉൾപ്പെടെ അവസാന അഞ്ച് വിക്കറ്റുകളും വീഴ്ത്തിയത് സാമ്പയാണ്. മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Story Highlights : bangladesh allout 73 australia t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here