തിരുവനന്തപുരത്ത് മൊബൈൽ മോഷണ സംഘം പിടിയിൽ; പിടിച്ചെടുത്തത് രണ്ടര ലക്ഷം രൂപ വിലവരുന്ന ഫോണുകൾ

തിരുവനന്തപുരത്ത് മൊബൈൽ മോഷണ സംഘം പിടിയിൽ. കെട്ടിട നിർമ്മാണ മേഖലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ട് യുവാക്കളെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ ഷിഹാബും അനസുമാണ് പ്രതികൾ. ഇവരിൽ നിന്ന് രണ്ടര ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.
കിളിമാനൂരിലെ ബന്ധുവീട്ടിൽ താമസിച്ചാണ് സംഘം മോഷണം നടത്തിവന്നിരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കല്ലറ തെങ്ങുംകോട് ഭാഗത്തായിരുന്നു ഇവരുടെ മോഷണം. പ്രദേശത്ത് കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലെ തൊഴിലാളികളുടെ ഫോണുകൾ നിരന്തരമായി മോഷണം പോയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയിൽ പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. വിവിധ ജില്ലകളിൽ ഇവർ ഇത്തരത്തിൽ മോഷണം നടത്തിയിട്ടുണ്ടെന്നാണ് വിവരം. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Story Highlights : mobile theft 2 arrested thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here