Advertisement

ടി-20 ലോകകപ്പ്: വിൻഡീസിനെതിരെ ശ്രീലങ്ക ബാറ്റ് ചെയ്യും

November 4, 2021
Google News 2 minutes Read
west indies srilanka toss

ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ശ്രീലങ്ക ബാറ്റ് ചെയ്യും. ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് ശ്രീലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. വിൻഡീസ് മാറ്റങ്ങളില്ലാതെ ഇറങ്ങുമ്പോൾ ശ്രീലങ്കൻ നിരയിൽ ലഹിരു കുമാരയ്ക്ക് പകരം ബിനുര ഫെർണാണ്ടോ ടീമിലെത്തി. (west indies srilanka toss)

സൂപ്പർ 12 ഗ്രൂപ്പ് ഒന്നിൽ ശ്രീലങ്ക നാലാമതും വെസ്റ്റ് ഇൻഡീസ് അഞ്ചാമതുമാണ്. ശ്രീലങ്ക 4 മത്സരങ്ങളിൽ ഒരെണ്ണം ജയിച്ചപ്പോൾ വിൻഡീസ് 3 മത്സരങ്ങളിൽ ഒരെണ്ണം വിജയിച്ചു. ശ്രീലങ്കയ്ക്ക് ഈ മത്സരം വിജയിച്ചാലും സെമിയിലെത്താനാവില്ല. എന്നാൽ, ഈ മത്സരവും അടുത്ത മത്സരവും വിജയിച്ചാൽ വിൻഡീസിനു സാധ്യതയുണ്ട്.

സൂപ്പർ 12ൽ ബംഗ്ലാദേശിനെതിരെയാണ് ശ്രീലങ്ക വിജയിച്ചത്. പിന്നീട് ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളോട് ശ്രീലങ്ക പരാജയപ്പെട്ടു. അതേസമയം, ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ പരാജയപ്പെട്ട വിൻഡീസ് കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെ തോല്പിച്ചു.

Story Highlights : west indies srilanka toss t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here