Advertisement

ഡ്വെയിൻ ബ്രാവോ വിരമിക്കുന്നു

November 5, 2021
Google News 2 minutes Read
Dwayne Bravo retires cricket

വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ഓസ്ട്രേലിയക്കെതിരെ നടക്കുന്ന അവസാന സൂപ്പർ 12 മത്സരത്തിനു ശേഷം താരം താരം പാഡഴിക്കും. ഇന്നലെ, ശ്രീലങ്കക്കെതിരായ മത്സരത്തിനു പിന്നാലെയാണ് ബ്രാവോ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. 2018ൽ വിരമിക്കൽ പ്രഖ്യാപിച്ച താരം തൊട്ടടുത്ത വർഷം പ്രഖ്യാപനം പിൻവലിച്ചിരുന്നു. 38കാരനായ താരം വിൻഡീസിൻ്റെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്. (Dwayne Bravo retires cricket)

“വിരമിക്കാനുള്ള സമയമായെന്നാണ് ഞാൻ കരുതുന്നത്. എനിക്ക് ഏറെ മികച്ച ഒരു കരിയർ ലഭിച്ചു. 18 വർഷക്കാലം വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിക്കാൻ എനിക്ക് സാധിച്ചു. ഇതിൽ ഉയർച്ച താഴ്ചകളുണ്ടായിരുന്നു. എന്നാൽ, തിരിഞ്ഞുനോക്കുമ്പോൾ എൻ്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്.”- ബ്രാവോ പറഞ്ഞു.

90 രാജ്യാന്തര ടി-20 മത്സരങ്ങൾ കളിച്ച ബ്രാവോ 78 വിക്കറ്റും 1245 റൺസും നേടിയിട്ടുണ്ട്. 2012, 2016 വർഷങ്ങളിൽ വിൻഡീസ് ടി-20 ലോകകപ്പ് ജേതാക്കളാവുമ്പോൾ ബ്രാവോയും ടീമിൽ ഉൾപ്പെട്ടിരുന്നു.

20 റൺസിനാണ് ഇന്നലെ ശ്രീലങ്ക വിൻഡീസിനെ കീഴടക്കിയത്. ശ്രീലങ്ക മുന്നോട്ടുവച്ച 190 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇൻഡീസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 81 റൺസെടുത്ത് പുറത്താവാതെ നിന്ന ഷിംറോൺ ഹെട്‌മെയറാണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. ഹെട്‌മെയറിനൊപ്പം നിക്കോളാസ് പൂരാന് (46) മാത്രമേ വിൻഡീസ് നിരയിൽ ഇരട്ടയക്കം കടക്കാനായുള്ളൂ. ശ്രീലങ്കക്കായി വനിന്ദു ഹസരങ്ക, ചമിക കരുണരത്നെ, ബിനുര ഫെർണാണ്ടോ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Story Highlights : Dwayne Bravo retires from international cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here