ഒത്തുതീര്‍പ്പിനില്ല; ജോജു ജോര്‍ജ് ആദ്യം പരാതി പിന്‍വലിക്കട്ടെയെന്ന് മുഹമ്മദ് ഷിയാസ്

കോണ്‍ഗ്രസ് സമരത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടന്‍ ജോജു ജോര്‍ജുമായി ഒത്തുതീര്‍പ്പില്ലെന്ന് എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്. ജോജു ജോര്‍ജ് ആദ്യം പരാതി പിന്‍വലിക്കട്ടെയെന്നും ജോജു നേരിട്ടെത്തി ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പറയട്ടെയെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
‘ജോജുവിനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ശക്തമായ നടപടിയെടുക്കണമെന്നാണ് ഇന്ന് ചേര്‍ന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഉയര്‍ന്നുവന്നത്. പൊലീസ് നടപടി സ്വീകരിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭവും നിയമനടപടികളുമുണ്ടാകും. ഇതുവരെ ചര്‍ച്ചകള്‍ക്കെത്തിയത് ജോജുവിന്റെ സുഹൃത്തുക്കളാണ്. ഒത്തുതീര്‍പ്പ് നടത്തേണ്ടത് കോണ്‍ഗ്രസല്ല. ജോജുവിന്റെ ആളുകളാണ്. അന്ന് നടന്ന സംഭവങ്ങള്‍ക്ക് ആദ്യം ഖേദം പ്രകടിപ്പിക്കേണ്ടതും അവരാണ്’. ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കാര്‍ തകര്‍ത്ത കേസില്‍ ഒത്തുതീര്‍പ്പ് സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ജോജുവിന്റെ അഭിഭാഷകന്റെ പ്രതികരണം. ജോജുവിനെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ മോശം പ്രസ്താവനകള്‍ പിന്‍വലിക്കണം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ എന്നിവരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ജോജുവിന് വിരോധമില്ലെന്നും ജോജുവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
കേസില്‍ കക്ഷി ചേരുന്നതിനായി ജോജു എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. വ്യക്തി അധിക്ഷേപം തുടരുന്നത് കോടതി ഇടപെട്ട് തടയണമെന്ന് അപേക്ഷയില്‍ പറയുന്നു.
Story Highlights : Muhammad shiyas againts joju george, Congress protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here