പ്രധാനമന്ത്രി കേദാർനാഥിൽ; ശങ്കരാചാര്യ പ്രതിമ രാജ്യത്തിന് സമർപ്പിച്ചു

ആദിഗുരു ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിനു സമർപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥിലെത്തി. കേദാർനാഥ് ക്ഷേത്രത്തിലെ പൂജകളിൽ പ്രധാനമന്ത്രി പങ്കെടുത്തശേഷം ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്‌ത്, ശങ്കരാചാര്യ പ്രതിമ രാജ്യത്തിന് സമർപ്പിച്ചു. ഇതേസമയം ശങ്കരാചാര്യരുടെ ജന്മനാടായ കാലടിയിലും ചടങ്ങുകൾ നടക്കുന്നുണ്ട്. കാലടിയിലെ മഹാസമ്മേളനത്തിൽ കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി പങ്കെടുക്കും.
ഡെറാഡൂൺ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഉത്തരാഖണ്ഡ് ഗവർണർ ലഫ്റ്റനന്റ് ജനറൽ ഗുർമിത് സിങ്ങും സിങ്ങും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ചേർന്നാണ് സ്വീകരിച്ചത്. ആദിഗുരു ശങ്കരാചാര്യരുടെ സമാധിയും പ്രതിമയും രാജ്യത്തിനു സമർപ്പിക്കുന്ന പ്രധാനമന്ത്രി 130 കോടി രൂപയുടെ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യും.
കേദാർനാഥിൽ 310 കോടി രൂപയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഉത്തരാഖണ്ഡിലെ വികസന നേട്ടം ഉയർത്തികാണിക്കുന്ന വൻപരിപാടി നടത്തുന്നത്. പ്രതിമ അനാച്ഛാദന ചടങ്ങ് ഒരുപാട് സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നുണ്ട്.
Read Also: ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്ന്; കെട്ടുകഥകൾ നിറഞ്ഞ നഗരത്തിന്റെ കഥ…
2013ൽ ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ തകർന്ന ക്ഷേത്രപരിസരത്തെ പൂർത്തിയാക്കിയ പദ്ധതികളാണിവ. സന്ദർശന വേളയിൽ ഒരു പൊതു റാലിയേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
Story Highlights : pm-modi-kedarnath-visit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here