തലശേരി ഫസൽ വധക്കേസ്; കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് അല്ലെന്ന് സി.ബി.ഐ

തലശേരി ഫസൽ വധക്കേസിലെ തുടരന്വേഷണ റിപ്പോർട്ട് സി.ബി.ഐ സമർപ്പിച്ചു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് അല്ലെന്ന് സി.ബി.ഐ. ഫസലിന്റെ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണം ശരിയല്ലെന്നും ആർ.എസ്.എസ്സാണെന്ന സുബീഷിന്റെ വെളിപ്പെടുത്തൽ കസ്റ്റഡിയിൽവെച്ച് പറയിപ്പിച്ചതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Read Also: ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്ന്; കെട്ടുകഥകൾ നിറഞ്ഞ നഗരത്തിന്റെ കഥ…
കൊലപാതകത്തിന് പിന്നിൽ കൊടി സുനി ഉൾപ്പെട്ട സംഘമാണ്, കൊലപാതകത്തിൽ കാരായി രാജനും ചന്ദ്രശേഖരനും പങ്കുണ്ടെന്നും തുടരന്വേഷണ റിപ്പോർട്ടിലുണ്ട്. ഇതോടെ ആദ്യ അന്വേഷണ റിപ്പോർട്ട് ശരിയാണെന്നാണ് സി.ബി.ഐ വിലയിരുത്തൽ. ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു സിബിഐ തുടരന്വേഷണം.
ആർഎസ്എസ് പ്രവർത്തകരും താനുമുൾപ്പെട്ട സംഘമാണ് ഫസൽ വധത്തിന് പിന്നിലെന്നായിരുന്നു സുബീഷിന്റെ മൊഴി. 2006 ഒക്‌ടോബർ 22 ന് തലശ്ശേരി സെയ്ദാർ പള്ളിക്കു സമീപം വച്ചായിരുന്നു പത്രവിതരണക്കാരനായ ഫസൽ കൊല്ലപ്പെട്ടത്.
Story Highlights : the-cbi-has-submitted-its-report-on-the-thalassery-fazal-murder-case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here