അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ച; ജി സുധാകരന് പരസ്യ ശാസന

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചയിൽ മുൻ മന്ത്രി ജി സുധാകരന് പരസ്യ ശാസന നൽകും. ഇന്ന് ഉച്ചകഴിഞ്ഞ് നടന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.
താരതമ്യേന ലഘുവായ നടപടിയാണ് സുധാകരനെതിരെ എടുത്തിരിക്കുന്നത്. മറ്റ് ഇടങ്ങളിൽ തരംതാഴ്ത്തൽ ഉൾപ്പെടെ കടുത്ത നടപടികളാണ് സ്വീകരിച്ചിരുന്നത്. എന്നാൽ, മുതിർന്ന നേതാവെന്ന പരിഗണന സുധാകരനു ലഭിച്ചു. പാർട്ടിക്കുള്ളിലെ ശാസന, പാർട്ടിക്കുള്ളിലെ താക്കീത് എന്നിവകൾക്ക് ശേഷം മൂന്നാമത്തെ അച്ചടക്ക നടപടിയാണ് പരസ്യ ശാസന.
അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചിരുന്നു. പ്രചാരണത്തില്‍ സുധാകരന് വീഴ്ചയുണ്ടായെന്ന് കമ്മിഷന്‍ കണ്ടെത്തല്‍. കുടുംബ യോഗങ്ങൾക്ക് പകരം പൊതുയോഗങ്ങളാക്കി, സ്ഥാനാർഥിയെ അനുകൂലമായി അവതരിപ്പിച്ചില്ല തുടങ്ങിയ പരാതികളും സുധാകരനെതിരെ ഉയർന്നിരുന്നു. എളമരം കരീമും കെ ജെ തോമസും അംഗങ്ങളായുള്ള കമ്മീഷന്‍റെ റിപ്പോർട്ടാണ് സമിതിക്ക് മുന്നിൽ ഉണ്ടായിരുന്നത്.
Story Highlights : g sudhakaran cpim ambalapuzha election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here