Advertisement

വോട്ട് കുറഞ്ഞത്ത് ആലപ്പുഴയിൽ; അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് ജി സുധാകരൻ

November 6, 2021
Google News 1 minute Read

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് ജി സുധാകരൻ. അമ്പലപ്പുഴയിൽ വോട്ട് കുറഞ്ഞിട്ടില്ല മറിച്ച് വോട്ട് കുറഞ്ഞത്ത് ആലപ്പുഴയിലാണെന്നും ജി സുധാകരൻ ചൂണ്ടിക്കാട്ടി. ഇന്ന് നടന്ന സിപിഐഎം സംസ്ഥാന സമിതിയിലാണ് ജി സുധാകരന്റെ വിശദീകരണം. അതേസമയം പാർട്ടി അച്ചടക്ക നടപടിയിൽ ജി സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. എകെജി സെന്ററിന് മുന്നിലുണ്ടായിരുന്ന മാധ്യമ പ്രവർത്തകരോട് പ്രതികരിക്കാൻ തയ്യാറായില്ല. മൈക്കുകൾ തട്ടിമാറ്റി മുന്നോട്ടുപോവുകയായിരുന്നു.

Read Also : 60000 രൂപ പ്രതിവർഷ സമ്പാദ്യത്തിൽ നിന്ന് നാല് ലക്ഷത്തിലേക്ക്; മാറ്റത്തിന്റെ വഴിയിൽ ലാഭം കൊയ്ത കർഷകൻ….

നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവർത്തനം സംബന്ധിച്ച പരാതിയിലാണ് മന്ത്രി ജി സുധാകരന് പരസ്യശാസന നൽകാൻ സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാട് കമ്മിറ്റിയിൽ അംഗീകരിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ താക്കീത്, ശാസന, പരസ്യശാസന എന്നിങ്ങനെയാണ് പാർട്ടിയുടെ നടപടി ക്രമങ്ങൾ. സുധാകരന്റെ ഭാഗത്ത് നിന്നും കുറ്റകരമായ രീതിയിലുള്ള അനാസ്ഥയുണ്ടായിട്ടുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. അത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് പാർട്ടി നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇടത് സ്ഥാനാർഥിയായിരുന്ന എച്ച് സലാമിന്റെ വിജയത്തിനായി പ്രചാരണം നടത്തുന്നതിൽ സുധാകരന് വീഴ്ചയുണ്ടായെന്നാണ് അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട്. എളമരം കരീമും കെ.ജെ.തോമസും അംഗങ്ങളായുള്ള കമ്മീഷന്റേതാണ് റിപ്പോർട്ട്. അതേസമയം, റിപ്പോർട്ടിൽ നടപടി നിർദേശിച്ചിരുന്നില്ല.

Story Highlights : gsudhakaran-response-over-cpim-election-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here