06
Dec 2021
Monday
Covid Updates

  60000 രൂപ പ്രതിവർഷ സമ്പാദ്യത്തിൽ നിന്ന് നാല് ലക്ഷത്തിലേക്ക്; മാറ്റത്തിന്റെ വഴിയിൽ ലാഭം കൊയ്ത കർഷകൻ….

  നമ്മുടെ രാജ്യത്ത് കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. സാമ്പത്തികമായി നേട്ടങ്ങൾ കൊയ്യാൻ സാധിക്കാത്തവരാണ് മിക്കവരും. കാലം തെറ്റി വരുന്ന മഴയും വേനലും ജലക്ഷാമവുമെല്ലാം കർഷകരെ നാളുകളായി വലയ്ക്കുകയാണ്. എന്നാൽ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഈ പ്രതിസന്ധികളെ ഒക്കെ തരണം ചെയ്തിരിക്കുകയാണ് ശങ്കർ ജാത് എന്ന കർഷകൻ. രാജസ്ഥാനിലെ സലേര ഗ്രാമത്തിലാണ് ശങ്കറിന്റെ കൃഷി. തന്റെ ഒന്നേകാൽ ഏക്കർ സ്ഥലത്ത് ഗോതമ്പും ബീൻസ് തക്കാളിയുമൊക്കെയാണ് കൃഷി ചെയ്യുന്നത്. മറ്റു കർഷകരെ പോലെ തനിക്കും കാര്യമായ ലാഭമൊന്നും കൃഷിയിൽ നിന്ന് ലഭിച്ചിരുന്നില്ല. രാജസ്ഥാനിലെ വരണ്ട കാലാവസ്ഥയും ജലക്ഷാമവുമെല്ലാം അതികവും കൃഷിയ്ക്ക് വില്ലനായി വന്നു. മൺസൂൺ കാലത്തെയാണ് കർഷകരെല്ലാം ആശ്രയിച്ചിരുന്നത്.

  പിന്നീടാണ് ശങ്കർ ശാസ്ത്രീയമായ കൃഷി രീതികളെ കുറിച്ച് അറിയാനും പഠിക്കാനും തുടങ്ങിയത്. ഭാരതീയ അഗ്രോ ഇൻഡസ്ട്രീസ് ഫൌണ്ടേഷന്റെ റിസർച്ച് ഫൌണ്ടേഷന്റെ കീഴിൽ ശങ്കർ ന്യുതനമായ ശാസ്ത്ര സാങ്കേതിക വിദ്യകൾ പരിശീലിക്കാനും പഠിക്കാനും തുടങ്ങി. അങ്ങനെ 60000 രൂപ പ്രതിവർഷം സമ്പാദിച്ചു പോന്ന ശങ്കർ നാല് ലക്ഷം രൂപ പ്രതിവർഷം സമ്പാദ്യമുള്ള കർഷകനായി മാറി. കൃഷിയ്ക്ക് വേണ്ട ജൈവരീതികൾ നല്ല വിളവുണ്ടാകാൻ സാഹായിച്ചു. ഒന്നേകാൽ ഏക്കർ ഭൂമി കാര്യക്ഷമായി ഉപയോഗിച്ച് അതിൽ അനുയോജ്യമായ വിളകൾ നട്ടുപിടിപ്പിച്ചു. ഭൂമിയിലെ ബാഷ്‌പീകരണ നിരക്ക് കുറയ്ക്കാൻ പുതയിടൽ നടപ്പാക്കി. ഈ വിദ്യയിലൂടെ ജലത്തിന്റെ ആവശ്യകത എഴുപത് ശതമാനം വരെ കുറയ്ക്കാൻ സാധിച്ചു.

  Read Also : ഉറക്ക പ്രശ്നങ്ങൾ: ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്ന് സർവേ റിപ്പോർട്ട്

  തുടക്കത്തിൽ ഏറെ വെല്ലുവിളികൾ നേരിട്ടെങ്കിലും ഭാരതീയ അഗ്രോ ഇൻഡസ്ട്രീസ് ഫൌണ്ടേഷന്റെ സഹായത്തോടെ മുന്നോട്ട് പോയി. എങ്കിലും കൃഷിയിലേക്കുള്ള നിക്ഷേപം വെല്ലുവിളിയായിരുന്നു. പലരിൽ നിന്നും കടം വാങ്ങിയാണ് കൃഷിയിലേക്ക് ഇറക്കിയത്. തുടക്കത്തിലെ വെല്ലുവിളികളെല്ലാം പിന്നീട് ലാഭം നേടിത്തന്നെന്നും ശങ്കർ പറയുന്നു. ഇപ്പോൾ പലരും തന്നെ ഈ കൃഷി രീതിയും മറ്റും പഠിക്കാനായി സമീപിക്കാറുണ്ട്. അവർക്കൊക്കെ കൃഷിയിടം കാണിച്ച് കൊടുത്ത് തന്നെയാണ് രീതി പറഞ്ഞു കൊടുക്കാറ്. അത് അവരിൽ ആത്മവിശ്വാസം വളരാൻ സഹായിക്കും. ഇപ്പോൾ അയൽഗ്രാമങ്ങളിൽ നിന്ന് വരെ ആളുകൾ തന്നെ തേടിയെത്താറുണ്ടെന്ന് ശങ്കർ പറയുന്നു.

  Story Highlights : icmr-says-no-worries-about-omicron-variant-at-this-point

  ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top