Advertisement

ടി-20 ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്

November 6, 2021
Google News 7 minutes Read
south africa bat england

ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയിൽ പരുക്കേറ്റ് പുറത്തായ തൈമൽ മിൽസിനു പകരം മാർക്ക് വുഡ് കളിക്കും. ദക്ഷിണാഫ്രിക്ക ടീമിൽ മാറ്റമില്ല. (south africa bat england)

ഗ്രൂപ്പിൽ ഒരു ടീമും ഇതുവരെ സെമിഫൈനൽ ഉറപ്പിച്ചിട്ടില്ല. ഇന്നത്തെ കളി ഇംഗ്ലണ്ട് ജയിച്ചാൽ ഇംഗ്ലണ്ടിനൊപ്പം ഓസ്ട്രേലിയയും സെമിയിലെത്തും. അതേസമയം, ഇന്ന് ദക്ഷിണാഫ്രിക്ക ജയിച്ചാൽ കാര്യങ്ങൾ സങ്കീർണമാവും. ഉയർന്ന മാർജിനിൽ ദക്ഷിണാഫ്രിക്ക ജയിച്ചാൽ ഓസ്ട്രേലിയയെ നെറ്റ് റൺ റേറ്റിൽ മറികടന്ന് അവർ രണ്ടാമതെത്തും. 93 റൺസിനെക്കാൾ വലിയ മാർജിനിൽ ദക്ഷിണാഫ്രിക്ക ജയിച്ചാൽ ഇംഗ്ലണ്ട് പുറത്താവും. ദക്ഷിണാഫ്രിക്കയ്ക്ക് സെമിയുറപ്പിക്കാൻ വമ്പൻ ജയം അനിവാര്യമാണ്. എന്നാൽ, ഇംഗ്ലണ്ടിന് ഇത് ഒഴിവാക്കിയാൽ മാത്രം മതി.

ടീമുകൾ:

South Africa: Quinton de Kock(w), Reeza Hendricks, Rassie van der Dussen, Temba Bavuma(c), Aiden Markram, David Miller, Dwaine Pretorius, Kagiso Rabada, Keshav Maharaj, Anrich Nortje, Tabraiz Shamsi
England: Jason Roy, Jos Buttler(w), Dawid Malan, Jonny Bairstow, Eoin Morgan(c), Liam Livingstone, Moeen Ali, Chris Woakes, Chris Jordan, Adil Rashid, Mark Wood

Story Highlights : south africa bat england t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here