Advertisement

കമൽഹാസന് നാളെ പിറന്നാൾ; സ്പെഷ്യൽ വീഡിയോ പുറത്തുവിട്ട് ‘വിക്രം’ ടീം

November 6, 2021
Google News 2 minutes Read

കമൽഹാസന്റെ ജന്മദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ വീഡിയോ പുറത്തുവിട്ട് ‘വിക്രം’ ടീം. കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ‘വിക്രം’. പ്രഖ്യാപന സമയം മുതൽ ചിത്രത്തിന്റെ പോസ്റ്ററുകൾ ഉൾപ്പെടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് വിക്രം ടീം. നാളെയാണ് കമൽഹാസന്റെ 67മത്തെ ജന്മദിനം. പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്.

താരനിർണ്ണയം കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് വിക്രം. കമൽഹാസനൊപ്പം നൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരെയ്‍ൻ, കാളിദാസ് ജയറാം എന്നിങ്ങനെയാണ് താരനിര. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. രാജ്‍കമൽ ഫിലിംസ് ഇൻറർനാഷണലിൻറെ ബാനറിൽ കമൽഹാസൻ തന്നെയാണ് വിക്രത്തിൻറെ നിർമ്മാണം.

Story Highlights : vikram-movie-team-released-first-glance-for-kamal-haasan-birthday-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here