Advertisement

കിലോയ്ക്ക് 20 ലക്ഷം വിലയുള്ള തണ്ണിമത്തൻ; ഇത് ലോകത്തിലെ ഏറ്റവും വിലയേറിയ പഴം…

November 6, 2021
Google News 0 minutes Read

രുചികരമായ ഫ്രൂട്സ് ഇഷ്ടമില്ലാത്തവർ ആരാണല്ലേ ഉള്ളത്? നമുക്കെല്ലാം പ്രിയപ്പെട്ട ഭക്ഷണ വിഭവമാണിത്. നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട വളരെ പ്രധാനപ്പെട്ട ഒന്നും. അതിൽ തന്നെ വിലകൂടിയ പഴങ്ങളാണ് ഡ്രാഗൺ ഫ്രൂട്ട്, കിവി, പാഷൻ ഫ്രൂട്ട് തുടങ്ങിയവ. എന്നാൽ വില കേട്ടാൽ അത്ഭുതം തോന്നുന്ന ലോകത്തെ തന്നെ ഏറ്റവും വിലകൂടിയ പഴത്തെ കുറിച്ചാണ് ഇനി പറഞ്ഞുവരുന്നത്. പേര് യുബാരി തണ്ണിമത്തൻ. ജപ്പാനിൽ മാത്രം ലഭിക്കുന്ന ഈ തണ്ണീർമത്തന്റെ വില ലക്ഷണങ്ങളാണ്. വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ.. ഒരു കിലോഗ്രാം യുബാരി തണ്ണിമത്തന് 20 ലക്ഷം രൂപ വില വരുമെന്നാണ് റിപ്പോർട്ടുകൾ. അതെ… ഈ വിലയ്ക്ക് നമുക്ക് ഇവിടെ സ്വന്തമായി ബിസിനസ്സോ സ്വത്തോ സ്വന്തമാക്കാം. ഈ പഴം കിട്ടാനും പ്രയാസമാണ്. സാധാരണ കടകളിലും മാർക്കറ്റുകളിലും ഇത് ലഭ്യമല്ല.

നമുക്ക് ഇവിടെ ലഭ്യമല്ലാത്ത പുറംനാടുകളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നിരവധി പഴങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിൽ ലഭ്യമാണ്. ഹൈബ്രിഡ് പഴങ്ങളും പച്ചക്കറികളും ഇവിടെ സുലഭമായി തുടങ്ങിയെങ്കിലും ഈ പഴത്തെ കുറിച്ച് അധികമാർക്കുമറിയില്ല എന്നതും സത്യമാണ്. എന്നാൽ ജപ്പാനിലെ സമ്പന്നർക്കിടയിൽ ഈ പഴം ഒരു ഇഷ്ട ഭക്ഷണമാണ്. ജപ്പാനിലെ യുബാരി മേഖലയിലാണ് ഈ പഴം കൃഷി ചെയ്യുന്നത്. മാത്രവുമല്ല വൻകൃഷിയിടങ്ങളിൽ ഈ പഴം വളരില്ല. അതുകൊണ്ട് ഗ്രീന്‍ഹൗസുകളിലാണ് ഈ പഴം വളർത്തുന്നത്. ഭൂമിശാസ്ത്രപരമായും പ്രത്യേക ഘടകങ്ങൾ ഈ പഴം വളരാൻ ആവശ്യമാണ്. അതുകൊണ്ട് തന്നെയാണ് ഇതിന് ഇത്രയധികം വിലയും.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

25 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇതിനാവശ്യമായ വരുന്നത്. അതുകൊണ്ടാണ് ഇത് ഗ്രീന്‍ഹൗസുകളിൽ വളരുന്നത്. വരണ്ട കാലാവസ്ഥയാണ് ഇതിന് അനുയോജ്യം. സൂര്യപ്രകാശമുള്ള പകലുകളിലും തണുത്ത രാത്രികളിലും യുബാരി തണ്ണിമത്തൻ നന്നായി വളരും. മെയ് അവസാനം മുതല്‍ ഓഗസ്റ്റ് ആദ്യം വരെയാണ് ഇതിന്റെ വിളവെടുപ്പ് സമയം. ഒരു സീസൺ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ് മാത്രമേ ഇവിടെ അടുത്ത കൃഷിയിറക്കാൻ സാധിക്കുകയുള്ളു.

Story Highlights : Kerala’s 1251-km hill highway project will traverse through hill-ranges connecting 13 districts.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here