ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസിതി ഭയപ്പെടുത്തുന്ന ‘ഭാര്‍ഗവീനിലയം?’ പ്രചരിക്കുന്ന കഥകള്‍ക്ക് പിന്നില്‍…

ഒക്ടോബറില്‍ ജപ്പാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഷിഗേരു ഇഷിബ താന്‍ ഔദ്യോഗിക വസിതിയിലേക്ക് താമസം മാറുകയാണെന്ന് പറപ്പോള്‍ മുതല്‍ ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസിതിയെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന കഥകള്‍ പൊടിപ്പും തൊങ്ങലും വച്ച് സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഈ കഥകള്‍ക്ക് പിന്നിലെന്ത്? ( Why Japan’s Official PM’s Residence Is Believed To Be Haunted)
കാന്റോ ഭൂകമ്പത്തെ അതിജീവിച്ച ഡിസൈന്‍
1929ലാണ് ഈ കെട്ടിടം നിര്‍മിച്ചത്. 5183 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഈആ കെട്ടിടം കല്ലും ഇഷ്ടികയും ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. അതിന്റെ ആര്‍ട്ട് ഡെക്കോ ഡിസൈന്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ജപ്പാന്റെ ആധുനികയിലേക്കുള്ള വളര്‍ച്ചയെ സൂചിപ്പിക്കുന്നു. അമേരിക്കന്‍ വാസ്തുശില്പിയായ ഫ്രാങ്ക് ലോയ്ഡ് റൈറ്റ് രൂപകല്‍പ്പന ചെയ്ത ഇംപീരിയല്‍ ഹോട്ടലിന്റെ വാസ്തുവിദ്യാ ശൈലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത് നിര്‍മ്മിച്ചത്. 1923-ല്‍ പൂര്‍ത്തീകരിച്ച ഇംപീരിയല്‍ ഹോട്ടല്‍, ടോക്കിയോയുടെ ഭൂരിഭാഗവും തകര്‍ത്ത വലിയ കാന്റോ ഭൂകമ്പത്തെ അതിജീവിച്ചിരുന്നു.
സുയോഷി ഇനുകായ് വധം
ജാപ്പനീസ് രാഷ്ട്രീയ ചരിത്രത്തിലെ പ്രക്ഷുബ്ധമായ നിരവധി സംഭവങ്ങളുടെ സാക്ഷിയാണ് ഈ കെട്ടിടം. 1932-ല്‍ അന്നത്തെ പ്രധാനമന്ത്രി സുയോഷി ഇനുകായ് ഒരു അട്ടിമറി ശ്രമത്തിനിടെ യുവ നാവിക ഉദ്യോഗസ്ഥരാല്‍ ഈ കെട്ടിടത്തില്‍ വച്ച് വധിക്കപ്പെട്ടു. നാല് വര്‍ഷത്തിന് ശേഷം ഇതേസ്ഥലത്ത് മറ്റൊരു സൈനിക കലാപം നടന്നു. കലാപത്തിനിടെ അഞ്ച് പേര്‍ വെടിയേറ്റ് മരിച്ചെങ്കിലും അന്നത്തെ പ്രധാനമന്ത്രി കെയ്സുകെ ഒകാഡ ഒരു അലമാരയില്‍ ഒളിച്ചിരുന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. രോക്ഷാകുലരായി കാത്തുനിന്ന വിപ്ലവകാരികള്‍ വച്ച വെടിയുണ്ടകള്‍ തറച്ചതിന്റെ പാടുകള്‍ പ്രവേശന കവാടത്തില്‍ ഇപ്പോഴുമുണ്ട്.
Read Also: പ്രകൃതി കനിഞ്ഞുനല്‍കിയ ബോട്ടോക്‌സ്? ചെമ്പരത്തിപ്പൂവിന്റെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
ഭയപ്പെടുത്തുന്ന ഓര്‍മക്കുറിപ്പുകള്‍
ഭയപ്പെടുത്തുന്ന പല കഥകളാണ് ഈ വസിതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി സുതോമു ഹട്ടയുടെ ഭാര്യ യാസുകോ ഹത, 1996 ലെ ഒരു ഓര്‍മ്മക്കുറിപ്പില്‍ തനിക്കുണ്ടായ ചില വിചിത്രമായ അനുഭവങ്ങള്‍ വിവരിച്ചതാണ് പൊടിപ്പും തൊങ്ങലും വച്ച കഥകളുടെ തുടക്കം. രാത്രിയില്‍ തനിക്ക് തന്റെ വസിതിയ്ക്കുള്ളില്‍ ആരോ കടന്നതായി തോന്നിയെന്നും അവിടെ മുഴുവന്‍ പരിതിയിട്ടും ആരെയും കണ്ടില്ലെന്നും യാസുകോ എഴുതി. പേടിച്ചരണ്ട അവര്‍ പയ്യെ ജനല്‍ വിരികള്‍ മാറ്റി നോക്കിയപ്പോള്‍ രാത്രിയില്‍ പൂന്തോട്ടത്തില്‍ യൂണിഫോമിട്ട സൈനിക ഉദ്യോഗസ്ഥരെ കണ്ടെന്നും ഉടനടി അവര്‍ അപ്രത്യക്ഷരായെന്നും യാസുകോ പറഞ്ഞു.
മറ്റൊരു മുന്‍ പ്രധാനമന്ത്രിയായ യോഷിറോ മോറി, താന്‍ വസതിയില്‍ പ്രേതങ്ങളെ കണ്ടതായി ഷിന്‍സോ ആബെയോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. എന്നിരിക്കിലും ജപ്പാന്‍ ഭരണകൂടം ഈ കഥകളെ നിരസിക്കുകയാണ് ചെയ്തത്. ഷിന്‍യോ ആബെ പ്രധാനമന്ത്രിയായപ്പോള്‍ താന്‍ ഔദ്യോഗിക വസിതിയില്‍ താമസിക്കുന്നില്ലെന്ന് തീരുനിച്ചതും ഈ കഥകള്‍ക്ക് ബലം നല്‍കി.
ഈ കണക്കുകള്‍ ഉണ്ടായിരുന്നിട്ടും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കിംവദന്തികള്‍ ആവര്‍ത്തിച്ച് തള്ളിക്കളയുന്നു. 2013-ല്‍, ഷിന്‍സോ ആബെ പ്രധാനമന്ത്രിയായിരുന്ന കാലത്ത്, മാളികയില്‍ താമസിക്കേണ്ടതില്ലെന്ന ആബെയുടെ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന്, വേട്ടയാടലുകളെക്കുറിച്ചുള്ള അറിവ് സര്‍ക്കാര്‍ ഔപചാരികമായി നിരസിച്ചു. ആബെയുടെ പിന്‍ഗാമിയായ യോഷിഹിഡെ സുഗയും വസതിയില്‍ താമസിച്ചിരുന്നില്ല. 2021 ഡിസംബറില്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഫ്യൂമിയോ കിഷിദ പക്ഷേ ഇതിലൊന്നും വിശ്വസിച്ചിരുന്നില്ല. ഔദ്യോഗിക വസിതിയില്‍ തന്നെ താമസിച്ച അദ്ദേഹത്തോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിട്ടുണ്ടെങ്കിലും തനിക്കൊരു അനുഭവവും ഇന്നേവരെ ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം വിവരിച്ചിട്ടുള്ളത്.
Story Highlights : Why Japan’s Official PM’s Residence Is Believed To Be Haunted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here