Advertisement

പ്രകൃതി കനിഞ്ഞുനല്‍കിയ ബോട്ടോക്‌സ്? ചെമ്പരത്തിപ്പൂവിന്റെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്

December 27, 2024
Google News 2 minutes Read
Stunning Beauty Benefits Of Hibiscus

ഒരു ചെമ്പരത്തിയെങ്കിലും ഇല്ലാത്ത വീടുകള്‍ ചുരുക്കമാണ്. ഭ്രാന്തുള്ളവര്‍ ചെവിയില്‍ ചൂടുന്ന പൂവെന്ന് കളിയാക്കാറുണ്ടെങ്കിലും താളിയുണ്ടാക്കാനും എന്തിന് സ്‌ക്വാഷ് ഉണ്ടാക്കാനും വരെ നമ്മുക്ക് ചെമ്പരത്തിയെ ആവശ്യമാണ്. എന്നാല്‍ നമ്മുടെ ചര്‍മ്മത്തിന് നല്‍കാനാകുന്ന ഒരു നാച്വറല്‍ ബോട്ടോക്‌സ് ആണ് ചെമ്പരത്തിയെന്ന് അറിയാമോ? സൗന്ദര്യം നിലനിര്‍ത്താന്‍ ചെമ്പരത്തി എങ്ങനെ സഹായിക്കുമെന്ന് നോക്കാം. (Stunning Beauty Benefits Of Hibiscus)

ചര്‍മ്മം തിളങ്ങാന്‍

ചെമ്പരത്തിയിലെ ആന്റിഓക്‌സിഡന്റ്‌സും ആന്തോസൈനോഡിസ്ഡും മലിനീകരണവും വെയില്‍ മൂലവും ചര്‍മ്മത്തിന് സംഭവിച്ച കരിവാളിപ്പ് നീക്കാന്‍ സഹായിക്കുന്നു.

Read Also: റയല്‍ സ്‌റ്റേഡിയം നീളന്‍ പേര് ഒഴിവാക്കുന്നു; ഇനി അറിയപ്പെടുക ബെര്‍ണബ്യൂ എന്ന് മാത്രം

കൊളാജിന്‍ വര്‍ധിപ്പിക്കാന്‍

ചെമ്പരത്തിയെ നാച്വറല്‍ ബോട്ടോക്‌സ് എന്നാണ് വിളിക്കുന്നത്. ചെമ്പരത്തിയിലടങ്ങിയിട്ടുള്ള വൈറ്റമിന്‍ സി ഉള്‍പ്പെടെയുള്ളവ കോളജിന്‍ നിര്‍മാണത്തെ വേഗത്തിലാക്കുകയും ചര്‍മ്മം വളരെയെളുപ്പം പ്രായമാകുന്നതും ചുളിവുകള്‍ വീഴുന്നതും തടയുകയും ചെയ്യുന്നു

പാടുകള്‍ മാറാന്‍

മുഖക്കുരുവും ഉറക്കക്കുറവും കൊണ്ട് ചര്‍മ്മത്തിലുണ്ടാകുന്ന പാടുകള്‍ മാറാന്‍ ചെമ്പരത്തിയിലുള്ള എഎച്ച്എയും സിട്രിക് ആസിഡും മാലിക് ആസിഡും ഉപകരിക്കുന്നു

പ്രകൃതിദത്ത മോയ്ച്യുറൈസര്‍

ചെമ്പരത്തിപ്പൂവിന്റെ ഇതളുകള്‍ പായ്ക്കായി ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ സഹായിക്കും

Story Highlights : Stunning Beauty Benefits Of Hibiscus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here