‘ബൗളർമാർ എന്തുകൊണ്ട് ക്യാപ്റ്റനായിക്കൂടാ?’; ബുംറയെ ടി-20 ക്യാപ്റ്റൻ ആക്കണമെന്ന് നെഹ്റ

ഇന്ത്യയുടെ ടി-20 ടീം ക്യാപ്റ്റനായി ജസ്പ്രീത് ബുംറയെ നിയോഗിക്കണമെന്ന് മുൻ ദേശീയ താരം ആശിഷ് നെഹ്റ. രോഹിതിനു ശേഷം ഋഷഭ് പന്തിനെയും ലോകേഷ് രാഹുലിനെയുമൊക്കെയാണ് ആളുകൾ പറയുന്നതെന്നും ബൗളർമാർ ക്യാപ്റ്റനാവുന്നതിൽ എന്താണ് തെറ്റെന്നും നെഹ്റ ചോദിച്ചു. ക്രിക്ക്‌ബസിൽ നടന്ന ചർച്ചക്കിടെയായിരുന്നു നെഹ്റയുടെ പരാമർശം. (Jasprit Bumrah captain Nehra)
“രോഹിത് ശർമ്മയ്ക്ക് ശേഷം നമ്മൾ ലോകേഷ് രാഹുലിൻ്റെയും ഋഷഭ് പന്തിൻ്റെയുമൊക്കെ പേരുകൾ കേൾക്കുന്നു. പന്ത് ലോകം മുഴുവൻ സഞ്ചരിച്ചയാളാണ്. പക്ഷേ, ടീമിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്. മായങ്ക് അഗർവാളിനു പരുക്കേറ്റതിനാലാണ് രാഹുൽ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ബുംറയും ഒരു സാധ്യതയാണ്. മികച്ച താരമാണ്. എല്ലായ്പ്പോഴും എല്ലാ ഫോർമാറ്റിലും ടീമിൽ സ്ഥാനം ഉറപ്പുള്ള ആളാണ്. ബൗളർമാർ ക്യാപ്റ്റനാവരുതെന്ന് എവിടെയും എഴുതിവച്ചിട്ടില്ല.”- നെഹ്റ പറഞ്ഞു.
Read Also : ദ്രാവിഡ് തന്നെ ഇന്ത്യൻ പരിശീലകൻ; ഔദ്യോഗിക പ്രഖ്യാപനമായി
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി മുൻ ദേശീയ താരം രാഹുൽ ദ്രാവിഡിനെ നിയമിച്ചിരുന്നു. ബിസിസിഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ദ്രാവിഡ് തന്നെയാവും ഇന്ത്യയുടെ അടുത്ത പരിശീലകനെന്ന മട്ടിൽ നേരത്തെ ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്ന പ്രഖ്യാപനമാണ് ഇപ്പോൾ ബിസിസിഐ നടത്തിയിരിക്കുന്നത്.
ടി-20 ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസീലൻഡ് പര്യടനം മുതൽ ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കും. ടി-20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. ഈ പരമ്പര മുതൽ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനായി തുടരും.
നേരത്തെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ രാഹുൽ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടർ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎൽ ടീമുകളുടെ ഉപദേശകനുമായിരുന്നു.
ലോകകപ്പിന് ശേഷം ആരംഭിക്കുന്ന ഇന്ത്യ- ന്യൂസിലാൻഡ് ടി-20 പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ യുവ താരങ്ങൾക്ക് അവസരം നൽകുമെന്നാണ് സൂചന. ഐപിഎല്ലിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് യുവ നിരയെ തിരഞ്ഞെടുക്കുന്നത്. ടി-20 ലോകകപ്പോടെ കോലി ടി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നതിനാൽ രോഹിത് ആവും ടീം ക്യാപ്റ്റൻ. രോഹിതിനും വിശ്രമം അനുവദിക്കുമോ എന്നതിൽ വ്യക്തതയില്ല.
Story Highlights : Jasprit Bumrah T20 captain Ashish Nehra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here