Advertisement

കെഎസ്ആർടിസി പണിമുടക്ക്; നഷ്ടം 9.4 കോടി രൂപ: ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസുകളും സമരത്തിലേക്ക്

November 7, 2021
Google News 1 minute Read

രണ്ട് ദിവസത്തെ പണിമുടക്കിൽ കെഎസ്ആർടിസിക്ക് നഷ്ടം 9.4 കോടി രൂപ. ജീവനക്കാർ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്കരണ ചർച്ച തുടരുമെന്ന് മാനേജമെന്റ് അറിയിച്ചു. ഡയസ്നോണിന്റെ കാര്യത്തിൽ സർക്കാർ തീരുമാനിക്കുന്നത് പോലെ ആയിരിക്കും തുടർ നടപടിയെന്നും മാനേജമെന്റ് വ്യക്തമാക്കി. 10 വർഷമായി കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കിയിട്ടില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. അതുകൊണ്ടാണ് അവർ ഒരു സമരത്തിലേക്ക് പോയത്. 48 മണിക്കൂർ പണിമുടക്കിന് ശേഷം ഇന്ന് വീണ്ടും കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചിട്ടുണ്ട്.

പണിമുടക്കിയ തൊഴിലാളികൾക്കു സർക്കാർ തീരുമാനത്തിനു വിധേയമായി ഡയസ്നോൺ ബാധകമാകുമെന്നാണ് എംഡിയുടെ സർക്കുലർ. ഡയസ്നോൺ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചാൽ ശമ്പളം നഷ്ടമാകും.

Read Also : കെഎസ്ആർടിസി ജീവനക്കാരെ തടഞ്ഞവർക്കെതിരെ നടപടിയുണ്ടാകും; ആന്റണി രാജു

അതേസമയം സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ച അനശ്ചിതകാല പണിമുടക്ക് ചൊവ്വാഴ്ച ആരംഭിക്കും. കൊവിഡ്കാല പ്രതിസന്ധിയും ഇന്ധന വിലയും മറികടക്കാൻ ടിക്കറ്റ് വിലവർധന വേണമെന്ന് ബസുടമകൾ അറിയിച്ചു. വിദ്യാർത്ഥികൾ ഉള്‍പ്പെടെയുള്ളവരുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. സ്വകാര്യ ബസുകൾക്ക് ഡീസല്‍ സബ്സീഡി നല്‍കണമെന്നും ബസ് ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു.

Story Highlights : KSRTC Bus strike -loss Rs 9.4 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here