ടി20 ലോകകപ്പിൽ പാകിസ്താനെതിരെ സ്‌കോട്‌ലൻഡിന് 190 റൺസ് വിജയലക്ഷ്യം

ടി20 ലോകകപ്പിൽ പാകിസ്താനെതിരെ സ്‌കോട്‌ലൻഡിന്190 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്താൻ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റിന് 189 റൺസെടുത്തു. നായകൻ ബാബർ അസം വീണ്ടും ക്ലാസ് കാട്ടിയപ്പോൾ വെടിക്കെട്ട് അർധ സെഞ്ചുറിയുമായി ഷൊയൈബ് മാലിക്കും, അതിവേഗ ബാറ്റിംഗുമായി മുഹമ്മദ് ഹഫീസുമാണ് പാകിസ്ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്.
Read Also : 60000 രൂപ പ്രതിവർഷ സമ്പാദ്യത്തിൽ നിന്ന് നാല് ലക്ഷത്തിലേക്ക്; മാറ്റത്തിന്റെ വഴിയിൽ ലാഭം കൊയ്ത കർഷകൻ….
ആദ്യ വിക്കറ്റുകൾ നഷ്ടമായപ്പോൾ ബാബറിനൊപ്പം ചേർന്ന ഷൊയൈബ് മാലിക്കിലൂടെ പാകിസ്താൻ മുന്നേറി. ബാബർ 47 പന്തിൽ 66 റൺസെടുത്തു. പരിചയസമ്പത്ത് മുതലാക്കിയ മാലിക്ക് ആളിക്കത്തിയപ്പോൾ 18 പന്തിൽ 54* റൺസും ആസിഫ് അലി 4 പന്തിൽ 5* റൺസുമായി പുറത്താകാതെ നിന്നു.19 പന്തിൽ 31 റൺസുമായി കുതിച്ച ഹഫീസിനെ ഇതിനിടെ ഷെരീഫ് എൽബിയിൽ മടക്കി.പാകിസ്താൻ പ്ലേയിംഗ് ഇലവനിൽ മാറ്റമില്ലാതെയാണ് ഇറങ്ങിയപ്പോൾ സ്‌കോട്‌ലൻഡിൽ രണ്ട് മാറ്റങ്ങളുണ്ട്.
Story Highlights : t20-world-cup-2021-pak-vs-sco-pakistan-sets-good-total
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here