Advertisement

ടി20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടത്തിൽ സ്‌കോട്‌ലൻഡിനെതിരെ പാകിസ്താന് മികച്ച തുടക്കം

November 7, 2021
Google News 1 minute Read

ടി20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടത്തിൽ സ്‌കോട്‌ലൻഡിനെതിരെ പാകിസ്താന് മികച്ച തുടക്കം. ഗ്രൂപ്പ് രണ്ടിൽ സെമി കളിക്കുന്ന ടീമുകളെ ഇതിനകം വ്യക്തമായതിനാൽ സ്‌കോട്‌ലൻഡിന് ഇന്നത്തെ മത്സര ഫലം നിർണായകമല്ല. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്താൻ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 15 ഓവറിൽ 112/3 എന്ന നിലയിലാണ്.

ടോസ് നേടിയ പാകിസ്താൻ നായകൻ ബാബർ അസം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പാകിസ്താൻ പ്ലേയിംഗ് ഇലവനിൽ മാറ്റമില്ലാതെ ഇറങ്ങിയപ്പോൾ സ്‌കോട്‌ലൻഡ് ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. കളിച്ച നാല് മത്സരങ്ങളും ജയിച്ച് പാകിസ്താൻ നേരത്തെ തന്നെ സെമിയിലെത്തിയിരുന്നു.

Read Also : 60000 രൂപ പ്രതിവർഷ സമ്പാദ്യത്തിൽ നിന്ന് നാല് ലക്ഷത്തിലേക്ക്; മാറ്റത്തിന്റെ വഴിയിൽ ലാഭം കൊയ്ത കർഷകൻ….

പാകിസ്താൻ: മുഹമ്മദ് റിസ്‌വാൻ(വിക്കറ്റ് കീപ്പർ), ബാബർ അസം(ക്യാപ്റ്റൻ), ഫഖർ സമാൻ, മുഹമ്മദ് ഹഫീസ്, ഷൊയൈബ് മാലിക്, ആസിഫ് അലി, ഷദാബ് ഖാൻ, ഇമാദ് വസീം, ഹസൻ അലി, ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി.

സ്‌കോട്‌ലൻഡ്: ജോർജി മൺസി, കെയ്ൽ കോട്‌സർ(ക്യാപ്റ്റൻ), മാത്യൂ ക്രോസ്(വിക്കറ്റ് കീപ്പർ), റിച്ചി ബെരിംഗ്ടൺ, ഡൈലാൻ ബഡ്‌ജ്, മൈക്കൽ ലേസ്‌ക്, ക്രിസ് ഗ്രീവ്‌സ്, മാർക് വാറ്റ്, ഹംസ താഹിർ, സഫ്യാൻ ഷെരിഫ്, ബ്രഡ്‌ലി വീൽ.

Story Highlights : t20-world-cup-2021-pak-vs-sco-super-12-pakistan-gets-solid-start

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here