Advertisement

24 വർഷത്തെ ഇടവേളയ്ക്ക് ശേഷം പാക് പര്യടനത്തിനൊരുങ്ങി ഓസ്ട്രേലിയ

November 8, 2021
Google News 2 minutes Read
australia tour pakistan 2022

24 വർഷത്തെ ഇടവേളയ്ക്ക് ശേഷം പാകിസ്താൻ പര്യടനത്തിനൊരുങ്ങി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം. 2022 മാർച്ച്-ഏപ്രിൽ മാസങ്ങളിലാവും പര്യടനം. മൂന്ന് വീതം ഏകദിന, ടെസ്റ്റ് മത്സരങ്ങളും ഒരു ടി-20 യും ഇരു ടീമുകളും കളിക്കും. 1998ലാണ് ഓസ്ട്രേലിയ അവസാനമായി പാകിസ്താനിൽ പര്യടനം നടത്തിയത്. (australia tour pakistan 2022)

മാർച്ച് മൂന്ന് മുതലാണ് ടെസ്റ്റ് പരമ്പര. കറാച്ചി, റാവല്‍പിണ്ടി, ലാഹോര്‍ എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍. മാര്‍ച്ച് മൂന്ന് മുതല്‍ ഏഴ് വരെ ഒന്നാം ടെസ്റ്റും 12 മുതല്‍ 16 വരെ രണ്ടാം ടെസ്റ്റും 21 മുതല്‍ 25 വരെ മൂന്നാം ടെസ്റ്റും നടക്കും. മാര്‍ച്ച് 29, 31, ഏപ്രില്‍ 2 എന്നീ തീയതികളിൽ ഏകദിന മത്സരങ്ങളും ടി-20 മത്സരം ഏപ്രില്‍ അഞ്ചിനും നടക്കും.

അടുത്തിടെ ന്യൂസീലൻഡ്, ഇംഗ്ലണ്ട് ടീമുകൾ പാക് പര്യടനത്തിൽ നിന്ന് പിന്മാറിയിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം. ബോർഡുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പിസിബി അറിയിച്ചിരുന്നു.

Read Also : സ്‌കോട്‌ലൻഡിനെ 72 റൺസിന് തോൽപ്പിച്ച് പാകിസ്താൻ; സെമിഫൈനൽ ലൈനപ്പായി

സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ന്യൂസീലൻഡും ഇംഗ്ലണ്ടും പര്യടനത്തിൽ നിന്ന് പിന്മാറിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. പിസിബി ചെയർമാൻ റമീസ് രാജ ഇരു ക്രിക്കറ്റ് ബോർഡുകളെയും പരസ്യമായി വിമർശിച്ചു. പാശ്ചാത്യർ പരസ്പര പിന്തുണ നൽകുന്നതിനാലാണ് ന്യൂസീലൻഡിനു പിന്നാലെ ഇംഗ്ലണ്ടും പര്യടനത്തിൽ നിന്ന് പിന്മാറിയത്. തങ്ങൾ വീണ്ടും ചതിക്കപ്പെട്ടു. ഇംഗ്ലണ്ട് ഒഴികഴിവുകൾ കണ്ടെത്തുകയാണ് എന്നും റമീസ് രാജ വ്യക്തമാക്കി. ഈ തിരിച്ചടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലോക ക്രിക്കറ്റിലെ കരുത്തുറ്റ ടീം ആയി പാകിസ്താൻ മാറണം. എങ്കിൽ മറ്റ് ടീമുകൾ നമ്മളുമായി മത്സരങ്ങൾ കളിക്കാൻ വരിനിൽക്കും. ഈ വിഷമസ്ഥിതിയും പാകിസ്താൻ മറികടക്കും എന്നും റമീസ് രാജ വ്യക്തമാക്കി.

ഒക്ടോബറിൽ രണ്ട് ടി20 മത്സരങ്ങൾക്കായി ഇംഗ്ലണ്ട് പാകിസ്താനിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ താരങ്ങളുടേയും സപ്പോർട്ട് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. പാകിസ്താൻ പര്യടനത്തിൽ നിന്ന് പിൻമാറാനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ തീരുമാനം മുൻനായകൻ മൈക്കൽ വോൺ സ്വാഗതം ചെയ്തു. താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും മത്സരങ്ങൾ യുഎഇയിൽ നടത്താൻ ശ്രമിക്കണമെന്നും വോൺ പറഞ്ഞു.

Story Highlights : australia tour pakistan 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here