മാവേലിക്കരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു; അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മാവേലിക്കരയില്‍ ഡിവൈഎഫ്‌ഐ-എസ്ഡിപിഐ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. മാവേലിക്കര മാങ്കാങ്കുഴി യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്. സംഘര്‍ഷത്തിനിടെ മറ്റ് രണ്ട് പ്രവര്‍ത്തകര്‍ക്ക് കൂടി നിസാരപരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച വിഷയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കെത്തിയത്. വിഷയം പറഞ്ഞുതീര്‍ക്കാന്‍ ഇരുവിഭാഗവും ഒരുമിച്ചിരുന്ന ശേഷമാണ് തര്‍ക്കമുണ്ടായത്.
Read Also : എറണാകുളം കലൂരിൽ യുവാവിനു കുത്തേറ്റു
ആയുധവുമായി സംഘടിച്ചെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചെന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
Story Highlights : dyfi-sdpi clash, mavelikkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here