Advertisement

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു; മികച്ച ഇൻ്റർവ്യൂവർക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി കെ.ആർ.ഗോപീകൃഷ്ണൻ

November 8, 2021
1 minute Read

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വിതരണം ചെയ്തു. മികച്ച ആങ്കർ / ഇൻ്റർവ്യൂവർ പുരസ്കാരം ട്വന്റിഫോർ എക്സിക്യൂട്ടിവ് എഡിറ്റർ കെ.ആർ.ഗോപീകൃഷ്ണൻ ഏറ്റുവാങ്ങി. 360 എന്ന പരിപാടിയിലൂടെയാണ് പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.

മികച്ച നടനുള്ള പുരസ്‌കാരം ശിവജി ഗുരുവായൂരും മികച്ച നടിക്കുള്ള പുരസ്‌കാരം അശ്വതി ശ്രീകാന്തും ഏറ്റുവാങ്ങി. ഫ്‌ളവേഴ്സ് ടിവിയിലെ കഥയറിയാതെ എന്ന പരമ്പരയിലൂടെയാണ് പുരസ്കാരം ശിവജിയെ തേടിയെത്തിയത്.ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലെ അഭിനയത്തിനാണ് അശ്വന്തി ശ്രീകാന്ത് മികച്ച നടിയായത്. ചക്കപ്പഴത്തിലെ തന്നെ അഭിനയത്തിന് റാഫി മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്‌കാരം ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത കൂടത്തായി, കഥയറിയാതെ എന്നീ പരമ്പരകളിലൂടെ മീരയും സ്വന്തമാക്കി.

Read Also : സംസ്ഥാന ടെലിവിഷൻ അവാർഡ്സ്; മികച്ച ഇൻ്റർവ്യൂവർ കെ.ആർ.ഗോപീകൃഷ്ണൻ; മികച്ച നടി അശ്വതി ശ്രീകാന്ത്

ഇതിനിടെ പ്രളയ സമയത്തെ മാധ്യമങ്ങളുടെ പ്രവർത്തനത്തെ മന്ത്രി സജി ചെറിയാൻ അഭിനന്ദിച്ചു. ദുരന്തനിവാരണത്തിന്റെ കൺട്രോൾ റൂമുകളായി മാധ്യമങ്ങൾ മാറിയെന്ന് അദ്ദേഹം പുരസ്‌കാര ചടങ്ങിൽ അഭിപ്രായപ്പെട്ടു.

Story Highlights : kerala State Television Awards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top