വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേന്ദ്രം വിദേശയാത്രാനുമതി നിഷേധിച്ചു; പ്രതിഷേധമറിയിച്ച് പി രാജീവ്

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേന്ദ്രം വിദേശയാത്രാനുമതി നിഷേധിച്ചു.കേന്ദ്രനടപടി പ്രതിഷേധാർഹമെന്ന് വ്യവസായമന്ത്രി പി.രാജീവ് പ്രതികരിച്ചു. യുഎഇയിൽ നടക്കുന്ന ദുബായ് എക്സ്പോ സന്ദർശിക്കാനുള്ള അനുമതിയാണ് നിഷേധിച്ചത്.
ഡോ.കെ. ഇളങ്കോവൻ, ഡയറക്ടർ എസ്. ഹരികിഷോർ എന്നിവർക്കാണ് അനുമതി നിഷേധിച്ചത്. ആവശ്യമെങ്കിൽ ഡിസംബർ ആദ്യവാരം അനുമതി നൽകാമെന്ന് കേന്ദ്രസർക്കാർ നിലപാടറിയിച്ചു.
എക്സ്പോയിലെ കേരള പവലിയൻ സജ്ജമാക്കുന്നതിനും മുന്നൊരുക്ക പ്രവർത്തനങ്ങൾക്കുമായി നവംബർ 10 മുതൽ 12 വരെ ദുബായ് സന്ദർശിക്കാനാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യാത്രാനുമതി തേടിയത്. എന്നാൽ ഈ തീയതികളിൽ സന്ദർശനാനുമതി നൽകുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചു. കൃത്യമായ കാരണം പറഞ്ഞിട്ടില്ല. ആവശ്യമെങ്കിൽ ഡിസംബർ ആദ്യവാരം സന്ദർശിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വാണിജ്യ വ്യവസായ മന്ത്രാലയവും ചേർന്നാണ് വേൾഡ് എക്സ്പോ എക്സ്പോ സംഘടിപ്പിക്കുന്നത്. ഡിസംബർ 24 മുതൽ ജനുവരി 6 വരെയാണ് കേരള പവലിയൻ ഒരുക്കുന്നത്. ഒക്ടോബറിൽ ആരംഭിച്ച എക്സ്പോ അടുത്ത വർഷം മാർച്ച് 31നാണ് അവസാനിക്കുക.
Story Highlights : dubai-expo-centre-denies-permission-to-travel-for-state-industrial-dept-principal-secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here