Advertisement

ആസിഡ് കുടിച്ച് ആത്മഹത്യ; ഒരു കുടുംബത്തിലെ 2 പേർ മരിച്ചു

November 9, 2021
0 minutes Read
mother and son suicide

കോട്ടയം ബ്രഹ്മമംഗലത്ത് കൂട്ട ആത്മഹത്യ ശ്രമം. ആസിഡ് ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ ഒരു കുടുംബത്തിലെ 4 പേരിൽ 2 പേർ മരിച്ചു. 2 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

കാലായില്‍ സുകുമാരന്റെ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത് മകളുടെ വിവാഹം മുടങ്ങിയ മനോവിഷമത്തിൽ എന്നാണ് സൂചന. ഇന്നലെ രാത്രി 10.30ന് അയല്‍വാസികളാണ് ഇവരെ അവശ നിലയില്‍ കണ്ടെത്തിയത്.

തുടർന്ന് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സീന മരിച്ചു. മറ്റുള്ളവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. തുടർന്നാണ് രണ്ടാമത്തെ മരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top