Advertisement

രാജ്യത്ത് പുതിയ ഡിജിറ്റൽ നിയമം വരും; ഇലക്ട്രോണിക് മേഖലയിലടക്കം വലിയ സാധ്യതകളെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

November 10, 2021
Google News 1 minute Read

രാജ്യത്ത് പുതിയ ഡിജിറ്റൽ നിയമം വരുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. പുതിയ ഡിജിറ്റൽ നിയമം ആധുനിക കാലത്തെ പ്രശ്‌നങ്ങളെ നേരിടാൻ അപര്യാപ്‌തമാണ്. ഇലക്ട്രോണിക് മേഖലയിലടക്കം വലിയ സാധ്യതകളെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കേരളത്തിൽ നിക്ഷേപം വരണമെങ്കിൽ അനുകൂല സാഹചര്യം ഒരുക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വികസനം ഉണ്ടാകണമെങ്കിൽ മനോഭാവം മാറണം. കാലങ്ങളായി ഉണ്ടായ പ്രതികൂല പ്രതിച്‌ഛായ കേരളം ഉടൻ മാറ്റണം. പല കമ്പനികളും കേരളത്തിൽ നിക്ഷേപം നടത്താൻ മടിക്കുന്നു. പ്രതിച്‌ഛായ മാറിയില്ലെങ്കിൽ കേരളത്തിന് വികസനം അന്യമാകുമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.

Read Also : രക്തം പടർന്നതല്ല, ഇതൊരു വിസ്മയ കാഴ്ച; 50000 വർഷം മുമ്പ് കടലിൽ നിന്ന് ഉയർന്നു വന്ന ബീച്ച്

നിലവിലെ ഐ.ടി നിയമം പൊളിച്ചെഴുതുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്റർനെറ്റ് ഉപയോഗത്തിനും സമൂഹമാധ്യമ ഇടപെടലുകൾക്കും മാർഗനിർദേശങ്ങളുണ്ടാകും. ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ് കരട് തയാറാക്കുമെന്ന് കേന്ദ്രമന്ത്രി.

Story Highlights : central-government-to-amend-it-law

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here