Advertisement

കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻറ് കെട്ടിടത്തിന് തീപിടിച്ചു

November 10, 2021
Google News 1 minute Read

കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻറ് കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് വെളുപ്പിനെ ആറ് മണിക്ക് ശേഷമാണ് സ്റ്റാൻ്റിനുള്ളിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ മുകളിലത്തെ നിലയിൽ തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ്‌ പ്രഥമിക നിഗമനം. പുലർച്ചെ സമയമായിരുന്നതിനാൽ കെട്ടിടത്തിൽ ആളുകൾ ആരും ഇല്ലാതിരുന്നത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്.

കോതമംഗലം ഫയർഫോഴ്സിലെ 2 യൂണിറ്റ് എത്തി രണ്ട് മണിക്കൂറോളം നീണ്ട് നിന്ന പരിശ്രമത്തിനൊടുവിൽ തീയണച്ചത്. കെട്ടിടത്തിനുള്ളിലെ രണ്ട് കടകൾ പൂർണമായും കത്തി നശിച്ചു. മറ്റ് കടകളിലും ചെറിയ രീതിയിൽ തീപിടുത്തം ഉണ്ടായിട്ടുണ്ട്. നാല് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

Story Highlights : kothamangalam bus stand fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here