ശബരിമല ഗതാഗത സൗകര്യം വിലയിരുത്താന്‍ യോഗം ചേരും; മന്ത്രി ആന്റണി രാജു

മണ്ഡലകാലത്തിന് മുന്നോടിയായി ഗതാഗത സൗകര്യം വിലയിരുത്തുന്നതിനായി യോഗം ചേരുമെന്ന് മന്ത്രി ആന്റണി രാജു. നവംബർ 12ന് പമ്പയിലാണ് മന്ത്രിയുടെ അധ്യക്ഷതയിലെ ഉന്നതതല യോഗം ചേരുന്നത്. കൊവിഡ് ആശങ്ക ഒഴിയുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷം കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഗതാഗതവും പാര്‍ക്കിംഗ് സംവിധാനവും തയ്യാറാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ശബരിമലയിലേക്കുള്ള ഗതാഗത സൗകര്യങ്ങളും പാര്‍ക്കിംഗ് ക്രമീകരണങ്ങളും വിലയിരുത്താനാണ് യോഗം ചേരുന്നതെന്നും മന്ത്രി അറിയിച്ചു.
യോഗത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ തുടങ്ങി മാറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here