മുല്ലപ്പെരിയാർ മരംമുറി: റോഷി അഗസ്റ്റിനെ തളളി എ കെ ശശീന്ദ്രൻ; തെളിവായി സർക്കാർ രേഖകൾ

മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിക്കൽ വിവാദത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ തള്ളി വനം മന്ത്രി എ കെ ശശീന്ദ്രൻ. മുല്ലപ്പെരിയാർ മരം മുറിയുമായി ബന്ധപ്പെട്ട് യോഗം ചേർന്നിട്ടുണ്ടെന്നും മിനിട്സുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു. എന്നാൽ യോഗം ചേർന്നില്ലെന്നും മിനിട്സില്ലെന്നുമാണ് റോഷി അഗസ്റ്റിൻ അവകാശപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട നിയമസഭാ രേഖകൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
നവംബർ ഒന്നിന് ടി കെ ജോസ് യോഗം വിളിച്ചിരുന്നുവെന്നതിന്റെ സർക്കാർ രേഖ പുറത്തുവന്നിട്ടുണ്ട്. മരം മുറിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള വനംവകുപ്പിന്റെ ഉത്തരവില്‍ യോഗത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു. ജലവിഭവവകുപ്പ് അഡീ ചീഫ് സെക്രട്ടറി യോഗം നടത്തിയെന്നും ഒപ്പം യോഗ തീയതിയും തീരുമാനവും ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
നേരത്തെ വിഷയത്തിൽ നവംബര്‍ ഒന്നിന് ഉദ്യോഗസ്ഥതല യോഗം ചേർന്നിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധനയ്ക്കു പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗികമോ, അനൗദ്യോഗികമോ ആയ ഒരു യോഗവും നടന്നിട്ടില്ല. സെക്രട്ടറിമാരുടെ യോഗം ചേർന്നിട്ടില്ല. ഇക്കാര്യം ജലവിഭവ വകുപ്പ് അഡീഷനൽ സെക്രട്ടറി തന്നോടു പറഞ്ഞു. ഇതിന്റെ രേഖയോ, മിനിട്സോ ഇല്ലെന്നുമാണ് റോഷി അഗസ്റ്റിൻ വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here