Advertisement

മുല്ലപ്പെരിയാർ വിവാദ മരംമുറിക്കൽ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

November 10, 2021
Google News 1 minute Read

മുല്ലപ്പെരിയാർ വിവാദ മരംമുറിക്കൽ ഉത്തരവ് ഇന്നും നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. നിയമസഭയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ സബ്മിഷനായി വിഷയം ഉന്നയിക്കും. മരംമുറിക്കൽ ഉത്തരവിറക്കും മുമ്പ് കേരള-തമിഴ്നാട് ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധന സംബന്ധിച്ച വീഴ്ചകളാകും പ്രതിപക്ഷം ഉന്നയിക്കുക.

വകുപ്പിൽ നടക്കുന്ന ഒരുകാര്യവും മന്ത്രി അറിയാത്തത് അടക്കം പ്രതിപക്ഷം ആയുധമാക്കും.
പരിശോധന നടത്തിയില്ലെന്നായിരുന്നു വനംമന്ത്രി എ കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞത്. രേഖകൾ പുറത്തായതിന് പിന്നാലെ മറുപടി തിരുത്താൻ സ്പീക്കർക്ക് മന്ത്രി നോട്ട് നൽകിയിരുന്നു. സംയുക്ത പരിശോധന അറിഞ്ഞില്ലെന്നായിരുന്നു എകെ ശശീന്ദ്രൻ പറഞ്ഞത്. വിഷയത്തിൽ മുഖ്യമന്ത്രി തുടരുന്ന മൗനം പ്രതിപക്ഷം ചോദ്യംചെയ്യും. പ്രതിപക്ഷ വിമർശനങ്ങളോട് മുഖ്യമന്ത്രി ഇന്ന് പ്രതികരിക്കുമോ എന്നതും അറിയേണ്ടിയിരിക്കുന്നു.

Read Also : മുല്ലപ്പെരിയാർ റൂൾ കർവ് പുനഃപരിശോധിക്കണം; സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേരളം

അതേസമയം മുല്ലപ്പെരിയാർ മരംമുറിക്കൽ ഉത്തരവ് റദ്ദാക്കാനാകുമോ എന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിരുന്നു . അഡ്വക്കേറ്റ് ജനറലിനോടും സുപ്രിം കോടതിയിൽ സർക്കാരിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകനോടുമാണ് സർക്കാർ നിയമോപദേശം തേടിയത്. ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി നിയമോപദേശം തേടിയതിന് ശേഷം.

Story Highlights : mullaperiyar tree felling- niyamasabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here