Advertisement

മുല്ലപ്പെരിയാർ മരംമുറി: വനംവകുപ്പിനെ തള്ളി ജലവിഭവകുപ്പ്; നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നിട്ടില്ലെന്ന് റോഷി അഗസ്റ്റിന്‍

November 10, 2021
Google News 0 minutes Read

മുല്ലപ്പെരിയാർ മരംമുറി ഉത്തരവിൽ വനംവകുപ്പിനെ തള്ളി ജലവിഭവകുപ്പ്. വിഷയത്തിൽ നവംബര്‍ ഒന്നിന് ഉദ്യോഗസ്ഥതല യോഗം ചേർന്നിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധനയ്ക്കു പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗികമോ, അനൗദ്യോഗികമോ ആയ ഒരു യോഗവും നടന്നിട്ടില്ല. സെക്രട്ടറിമാരുടെ യോഗം ചേർന്നിട്ടില്ല. ഇക്കാര്യം ജലവിഭവ വകുപ്പ് അഡീഷനൽ സെക്രട്ടറി തന്നോടു പറഞ്ഞു. ഇതിന്റെ രേഖയോ, മിനിട്സോ ഇല്ലെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധനയ്ക്കു പോയിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരും തമിഴ്നാട് ഉദ്യോഗസ്ഥരും മാത്രമാണ് അങ്ങോട്ടു പോയത്. പുതിയ ഡാം എന്നത് തന്നെയാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here