Advertisement

പത്മശ്രീ വേദിയിൽ നഗ്നപാദയായി എത്തിയ തുളസി ഗൗഡ ആരാണ് ?

November 10, 2021
Google News 1 minute Read
tulasi gowda story

കഴിഞ്ഞ കുറച്ച് ദിവസമായി രാജ്യം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒരു ചിത്രമുണ്ട്. പ്രാചീന വേഷധാരിയായ ഒരു മുത്തശ്ശി നഗ്നപാദയായി വന്ന് പത്മശ്രീ വാങ്ങിക്കുകയും, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത ചിത്രം. ഈ ചിത്രത്തിലുള്ളത് 72 കാരിയായ തുളസി ഗൗഡയാണ്.

പരിസ്ഥിതി സംരക്ഷണത്തിനാണ് തുളസി ഗൗഡയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്.

ആരാണ് തുളസി ഗൗഡ ?

കർണാടകയിലെ ഹലാക്കി എന്ന ഗോത്രവിഭാഗത്തിൽപ്പെട്ട വ്യക്തിയാണ് തുളസി ഗൗഡ. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ നിന്നായതുകൊണ്ട് തന്നെ പ്രാഥമിക വിദ്യാഭ്യാസം പോലും തുളസി ഗൗഡയ്ക്ക് ലഭിച്ചിട്ടില്ല. പക്ഷേ പ്രകൃതിയോടുള്ള അവരുടെ കരുതലും സ്‌നേഹവുമാണ് ഇന്ന് ഇന്ത്യ അറിയപ്പെടുന്ന സ്ത്രീയാക്കി അവരെ മാറ്റിയത്.

വനത്തിന്റെ എൻസൈക്ലോപീഡിയ എന്നാണ് തുളസി ഗൗഡ അറിയപ്പെടുന്നത്. തന്റെ പന്ത്രണ്ടാം വയസ് മുതൽ പല തരം ചെടികൾ വച്ചുപിടിപ്പിച്ചും, മരങ്ങൾ നട്ടും ജീവിതം മുഴുവൻ പ്രകൃതി സംരക്ഷണത്തിനായി ഉഴിഞ്ഞുവച്ചു.

തുളസി ഗൗഡയെ താത്കാലിക വനംവകുപ്പ് ജീവനക്കാരിയായി നിയമിച്ചിട്ടുണ്ട്. പിന്നീട് അവരുടെ പ്രകൃതി സ്‌നേഹം കണ്ട് സർക്കാർ സ്ഥിരനിയമനം നൽകുകയായിരുന്നു.

ഇന്ന് 72-ാം വയസിൽ നിൽക്കുമ്പോൾ തുളസി ഗൗഡ നട്ട മരങ്ങളുടെ എണ്ണം 30,000 ന് മുകളിൽ വരും. പരിപാലിച്ചവ വേറെയും. ആറ് പതിറ്റാണ്ട് കാലവും പ്രകൃതിക്ക് വേണ്ടി ഉഴിഞ്ഞുവച്ച തുളസി ഗൗഡ ലോകത്തിന് തന്നെ മാതൃകയാണ്.

Story Highlights : tulasi gowda story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here