എംപി പ്രാദേശിക ഫണ്ട് പുനഃസ്ഥാപിച്ചു; ഈ വർഷം രണ്ട് കോടി രൂപ അനുവദിക്കും

എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിച്ചു. കേന്ദ്രമന്ത്രി സഭായോഗത്തിന്‍റേതാണ് തീരുമാനം. ഈ സാമ്പത്തികവര്‍ഷം രണ്ട് കോടി രൂപ അനുവദിക്കും. 2025–26 സാമ്പത്തികവര്‍ഷം വരെ തുടരും. അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ അഞ്ചുകോടി രൂപ വീതമാകും. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഭരണ കക്ഷി എംപിമാരുടെ അടക്കം ഭാഗത്ത് നിന്ന് ആവശ്യം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് വികസന ഫണ്ട് പുനഃസ്ഥാപിക്കാൻ കേന്ദ്രം തീരുമാനിച്ചത്.
Read Also : പ്രായം ചെറുതാണെങ്കിലും ആളൊരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാണ്; പരിചയപ്പെടാം പത്ത് വയസുകാരൻ താരത്തെ…
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ പ്രതിവർഷം 5 കോടി രൂപ വീതം എംപി ഫണ്ടായി നൽകി വന്നിരുന്നത് കൊവിഡ് പ്രതിന്ധിയെത്തുടർന്നാണ് കേന്ദ്ര സർക്കാർ നിറുത്തിയത്. 2019 ൽ പുതിയ ലോക്സഭ നിലവിൽ വന്നിട്ട് ആദ്യ വർഷമായ 2019–20ൽ ഒഴികെ ഇതുവരെ എംപി ഫണ്ട് ഇനത്തിൽ പണം നൽകിയിട്ടില്ല.
Story Highlights : union-cabinet-approves-restoration-and-continuation-of-mp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here