Advertisement

ലോകോത്തര നിലവാരത്തില്‍ ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്‌റ്റേഷന്‍; ഉദ്ഘാടനം ഈ മാസം 15ന്

November 11, 2021
Google News 2 minutes Read
india first world class railway station

ഇന്ത്യയിലെ ആദ്യത്തെ ലോകോത്തര നിലവാരത്തിലുള്ള റെയില്‍വേ സ്‌റ്റേഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് രാജ്യത്തിന് സമര്‍പ്പിക്കും. ഭോപ്പാലിലെ ഹബിബ്ഗഞ്ച് റെയില്‍വേ സ്‌റ്റേഷനാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്റ്റേഷനാണിത്.

റെയില്‍വേ സ്റ്റേഷന്റെ നടത്തിപ്പ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ളതാണ്. 450 കോടി ചിലവില്‍ ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ആണ് സ്റ്റേഷന്‍ നവീകരിച്ചത്.

ജനത്തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേകം എന്‍ട്രി-എക്‌സിറ്റ് ഗേറ്റുകള്‍, എസ്‌കലേറ്റര്‍, ലിഫ്റ്റ്, 700 മുതല്‍ 1100 യാത്രക്കാര്‍ക്കുവരെ ഇരിക്കാനുള്ള തുറസായ സ്ഥലം, ഫുഡ് കോര്‍ട്ട്, റസ്‌റ്റോറന്റ്‌സ്, എസി വിശ്രമമുറികള്‍, ഡോര്‍മിറ്ററി, വിഐപി ലോഞ്ചിംഗ് മുറികള്‍, 160ഓളം സിസിടിവി ക്യാമറകള്‍, കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവയും റെയില്‍ വേ സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.

Story Highlights : india first world class railway station, indian railway

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here