Advertisement

കരിക്കോട്ടക്കരി മാവോയിസ്റ്റ് കേസ് ഭീകരവിരുദ്ധ സേനയ്ക്ക് കൈമാറാൻ ഉത്തരവ്

November 11, 2021
Google News 2 minutes Read
maoist case investigated ats

കരിക്കോട്ടക്കരി മാവോയിസ്റ്റ് കേസ് ഭീകരവിരുദ്ധ സേനയ്ക്ക് കൈമാറാൻ ഉത്തരവ്. 2017 മാർച്ച് 20ന് രജിസ്റ്റർ ചെയ്ത കേസാണ് എടിഎസിനു കൈമാറാൻ ഉത്തരവായിരിക്കുന്നത്. ഡിജിപി അനിൽകാന്താണ് ഉത്തരവിട്ടത്. മാവോയിസ്റ്റ് നേതാവ് കൃഷ്ണമൂർത്തി പ്രതിയായ കേസിലാണ് നടപടി. കണ്ണൂർ ലോക്കൽ പൊലീസ് അന്വേഷിക്കുന്ന കേസാണ് എടിഎസിനു കൈമാറാൻ ഉത്തരവിട്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ തന്നെ എടിഎസ് ഇയാളെ കസ്റ്റഡിയിലെടുക്കും. (maoist case investigated ats)

കർണാടകയിൽ 50 കേസുകളിൽ കൃഷ്ണമൂർത്തി പ്രതിയാണ്. ഇതിൽ മൂന്നെണ്ണം കൊലപാതകവും ഏഴെണ്ണം വധശ്രമവുമാണ്. കർണാടക സർക്കാർ അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചയാളാണ്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ കേന്ദ്രം ഇയാൾ ആയിരുന്നു എന്നാണ് വിവരം.

Read Also : വയനാട് പിടിയിലായ മാവോയിസ്റ്റ് നേതാവിൻ്റെ അറസ്റ്റ് സ്ഥിരീകരിച്ചു

ഇന്നലെയാണ് കൃഷ്ണമൂർത്തിയെ കേരള പൊലീസ് പിടികൂടിയത്. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങൾ തിരയുന്നയാളെ ജീവനോടെ പിടികൂടാനായത് നേട്ടമായാണ് വിലയിരുത്തുന്നത്. വനിതാ നേതാവ് സാവിത്രിയുടെ അറസ്റ്റും രേഖപ്പെടുത്തി.

കേരളം അടക്കം പച്ഛിമ ഘട്ട സംസ്ഥാനങ്ങളുടെ ചുമതലയുള്ള ആളായിരുന്നു ബിജെ കൃഷ്ണമൂർത്തി. കൃഷ്ണമൂർത്തിയെ പിടികൂടാൻ കഴിഞ്ഞ 4 വർഷത്തോളമായി കേരളം, കർണാടക, തമിഴ്നാട് ആന്ധ്രാ പൊലീസ് സേനകൾ ശ്രമിക്കുകയായിരുന്നു. എൻഐഎയും ഐബിയും ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു.

നിലമ്പൂർ-വയനാട് വഴിയിൽ കർണാടകത്തോട് ചേർന്നുകിടക്കുന്ന സ്ഥലത്തുവച്ച് കഴിഞ്ഞ ദിവസമാണ് കേരള പൊലീസും തണ്ടർബോൾട്ടും ചേർന്ന് ഇയാളെ പിടികൂടിയത്.

Story Highlights : maoist case to be investigated by ats

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here