Advertisement

സൂപ്പർ ഫ്ലെക്സിബിൾ ബാലിക; റിഥമിക് ജിംനാസ്റ്റിക്സിലെ ആൾറൗണ്ടർ ചാമ്പ്യൻ ദേവവ്രത.എസ്

November 11, 2021
Google News 1 minute Read

24-ാം മത് ഓൾ കേരള ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ റിഥമിക് ജിംനാസ്റ്റിക്സിൽ സബ് ജൂനിയർ വിഭാഗത്തിൽ ആൾറൗണ്ടർ ചാമ്പ്യനാണ് ദേവവ്രത.എസ്. ഹൂബ്സ് ,റിബൺ,ബോൾ,ക്ലബ്സ് എന്നീ വിഭാഗത്തിൽ മെഡൽ കരസ്ഥമാക്കിയാണ് ദേവവ്രത ഈ നേട്ടം കൈവരിച്ചത്. മാത്രമല്ല വരാനിരിക്കുന്ന നാഷണൽ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ കേരള ടീമിലേക്ക് ഈ കൊച്ചു മിടുക്കി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ദേവവ്രത എൽ കെ ജി മുതൽ അഭ്യസിച്ചു തുടങ്ങിയതാണ് ജിംനാസ്റ്റിക്സ്. ജിംനാസ്റ്റിക്കിനൊപ്പം ഭരതനാട്യം കൂടി അഭ്യസിക്കുന്നുണ്ട് ഈ സൂപ്പർ ഫ്ലെക്സിബിൾ ബാലിക.

കവടിയാർ ക്രൈസ്‌ നഗർ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനായാണ് ദേവവ്രത. പഴവങ്ങാടി പദ്മ നഗറിൽ എൽ സുബ്രമണ്യന്റെയും ലാലിനി സുബ്രമണ്യന്റെയും മകളാണ് ഈ പത്രണ്ടുവയസുകാരി. തിരുവനന്തപുരം എയർബോൺ ജിംനാസ്റ്റിക്സ് ആൻഡ് സ്പോർട്സ് സെന്ററിൽ കോച്ച് ജിത്തു വി എസിന്റെ കീഴിലാണ് ദേവവ്രതയുടെ പരിശീലനം.

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്ത മിടുമിടുക്കിയെന്ന പ്രോഗ്രാമിൽ അത്ഭുതപ്പെടുത്തുന്ന മെയ്‌വഴക്കത്തോടെ റിഥമിക് ജിംനാസ്റ്റിക്കുമായെത്തി വിസമയം തീർത്തിരുന്നു ദേവവ്രത. ഇന്ത്യയെ പ്രതിനിതീകരിച്ച് ഒളിംപിക്സിൽ പങ്കെടുക്കണമെന്നാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം.

Story Highlights : State Gymnastics Championship all rounder devavreta.s

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here