സിമോൺ ബൈൽസ് രണ്ട് ഫൈനൽ മത്സരങ്ങളിൽ നിന്ന് കൂടി പിന്മാറി

ജിംനാസ്റ്റിക്‌സ് സൂപ്പർതാരം സിമോൺ ബൈൽസ് ഒളിമ്പിക്‌സിലെ രണ്ട് ഫൈനൽ മത്സരങ്ങളിൽ നിന്ന് കൂടി പിന്മാറി. വോൾട്ട്, അൺ ഈവൻ ബാർസ് എന്നീ ഇനങ്ങളിൽ നിന്നാണ് ബൈൽസ് പിൻമാറിയത്. ആരോഗ്യ ജീവനക്കാരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം.
കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്ന സിമോൺ ബൈൽസ് കഴിഞ്ഞ ദിവസവും ഒളിമ്പിക്‌സ് ഇനത്തിൽ നിന്ന് പിന്മാറിയതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് ഇനത്തിൽ നിന്ന് കൂടിയുള്ള പിൻമാറ്റം.
#BREAKING US superstar Simone Biles pulls out of two more #Olympics finals
— AFP News Agency (@AFP) July 31, 2021
"After further consultation with medical staff, Simone Biles has decided to withdraw from the event finals for vault and the uneven bars," statement says#SimoneBiles #Tokyo2020 pic.twitter.com/xSNhfyCLeg
2016 റിയോ ഗെയിംസിൽ നാല് തവണ ഗോൾഡ് മെഡൽ നേടിയ സിമോൺ ബൈൽസ് ഫൈനലിൽ പ്രവേശിച്ചിരുന്നു. പ്രതീക്ഷകളുടെ ഭാരം തന്റെ ചുമലുകളിലുണ്ടെന്ന് ബൈൽസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ചിലപ്പോൾ ഇത് താങ്ങാവുന്നതിലും അപ്പുറമാണെന്നും ഒളിമ്പിക്‌സ് എന്നാൽ തമാശയല്ലെന്നും ബൈൽസ് കുറിച്ചിരുന്നു.
ഒളിമ്പിക്‌സിന് മുൻപ് താൻ ഡിപ്രഷൻ അനുഭവിച്ചിരുന്നു എന്ന് ബൈൽസ് തന്നെ വ്യക്തമാക്കിയിരുന്നു. ഒളിമ്പിക് ടീം ഡോക്ടർ ലാറി നാസർ ലൈംഗികമായി ആക്രമിച്ച കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇത്.
അമേരിക്കൻ ജിംനാസ്റ്റിക്‌സ് താരമാണ് സിമോണ ബൈൽസ്. വനിതകളുടെ ടീം ഓൾറൗണ്ട് വിഭാഗത്തിൽ അമേരിക്ക വിജയിച്ചത് സിമോണയുടെ പ്രകടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. 2013നുശേഷം ജിംനാസ്റ്റിക്‌സ് വിഭാഗത്തിൽ പതിന്നാലു മെഡലുകളിൽ പത്തുസ്വർണവുംം നേടിയ ആദ്യ വനിതയാണ് ഇവർ.
Story Highlights: simone biles cancel finals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here